അ​ന​ന്തു​വി​നും കൃ​ഷ്ണ​യ്ക്കും ഓ​ൺ​ലൈ​ൻ പ​ഠ​നം മു​ട​ങ്ങി​ല്ല
Thursday, June 4, 2020 11:23 PM IST
വെ​ഞ്ഞാ​റ​മൂ​ട് : പി​താ​വി​ന്‍റെ മ​ര​ണം ത​ള​ർ​ത്തി​യ അ​ന​ന്തു​വി​നും കൃ​ഷ്ണ​യ്ക്കും ഓ​ൺ​ലൈ​ൻ പ​ഠ​നം മു​ട​ങ്ങി​ല്ല. ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് വാ​ർ​ഡ് മെ​മ്പ​ർ. സ്കൂ​ളു​ക​ളി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ച​തോ​ടെ സ്വ​ന്ത​മാ​യി ടി​വി​യോ മ​റ്റ് ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന അ​ന​ന്തു​വും കൃ​ഷ്ണ​യും തു​ട​ർ​പ​ഠ​നം എ​ങ്ങ​നെ​യെ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ച്ച​വാ​ർ​ഡി​ലെ താ​മ​സ​ക്കാ​രാ​യ ഇ​വ​രു​ടെ ആ​ശ​ങ്ക​യ​ക​റ്റി​യ​ക​ത് ബി​ജെ​പി പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലാ​ണ്. വാ​ർ​ഡ് മെ​മ്പ​ർ ന​ന്ദി​യോ​ട് സ​തീ​ശ​ൻ ഇ​വ​രു​ടെ വീ​ട്ടി​ൽ ടി​വി എ​ത്തി​ക്കു​ക​യും, കേ​ബി​ൾ ക​ണ​ക്‌​ഷ​നു​വേ​ണ്ടി​യു​ള​ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കു​ക​യും ചെ​യ്തു. ഇ​വ​രു​ടെ പി​താ​വ് മ​രി​ച്ചി​ട്ട് അ​ധി​ക നാ​ളാ​യി​ല്ല. സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ഇ​വ​രു​ടെ പ​ഠ​ന ചെ​ല​വും അ​ദ്ദേ​ഹം വി​ദ്യാ​ര​ക്ഷാ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​റ്റെ​ടു​ത്തു. ബി​ജെ​പി ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് ബി​നു ജ​ന​മി​ത്ര , യു​വ​മോ​ർ​ച്ച പ്ര​സി​ഡ​ന്റ് വി​നീ​ഷ് പാ​ലു​വ​ള്ളി എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.