സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്ക് മു​ന്നി​ല്‍ ബി​ജെ​പി പ്ര​തി​ഷേ​ധി​ച്ചു
Thursday, June 4, 2020 11:25 PM IST
വെ​ള്ള​റ​ട: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലൂ​ടെ സി​പി​എം ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ​ക്ക​ളി അ​വ​സാ​നി​പ്പി​ക്കു​ക, പാ​വ​ങ്ങ​ള്‍​ക്കാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച 1000 രൂ​പാ വി​ത​ര​ണ​ത്തി​ല്‍ രാ​ഷ്ട്രീ​യം ക​ല​ര്‍​ത്താ​തി​രി​ക്കു​ക എ​ന്നീ ആ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ബി​ജെ​പി പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പെ​രു​ങ്ക​ട​വി​ള സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​രം ബി​ജെ​പി പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​സ​ന്ന​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ​ങ്ക​ര​നാ​രാ​യ​ണ​പു​രം ഹ​രി, പ​ഴ​മ​ല വാ​ര്‍​ഡ് മെ​മ്പ​ര്‍ ഇ​ട​ത്ത​ല ശ്രീ​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി അം​ഗം ശ​ശി​കു​മാ​ര്‍, ക​ര്‍​ഷ​ക​മോ​ര്‍​ച്ച പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.​
ബി​ജെ​പി ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ക​ള്ളി​ക്കാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​നു മു​ന്‍​പി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. കു​ന്ന​ത്തു​കാ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മ​ണ​വാ​രി ശാ​ഖ​യു​ടെ മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ പാ​ലി​യോ​ട് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഓം​കാ​ര്‍ ബി​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഞ്ച​വി​ളാ​കം പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​ഖ​ലാ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ച​മ​യം, ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച മേ​ഖ​ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഗോ​ഡ്‌​വി​ന്‍, ഒ​ബി​സി മോ​ര്‍​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ര​ന്‍​കു​ട്ടി, ഒ​ബി​സി മോ​ര്‍​ച്ച ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ്, പാ​ലി​യോ​ട് വി​പി​ന്‍, മ​ഞ്ച​വി​ളാ​കം ഹ​രി, ല​ക്ഷ്മ​ണ​ന്‍ നാ​യ​ര്‍, മ​ണ​വാ​രി അ​നി​ല്‍​കു​മാ​ര്‍, അ​രു​വി​യോ​ട് പ്ര​ഭാ​ത്,അ​നൂ​പ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഒ​രു​കോ​ടി ഫ​ല​വൃ​ക്ഷ​തൈ​ക​ളു​ടെ വി​ത​ര​ണം

തി​രു​വ​ന​ന്ത​പു​രം: ഒ​രു​കോ​ടി ഫ​ല​വൃ​ക്ഷ​തൈ വി​ത​ര​ണ​ത്തി​ന്‍റെ വ​ര്‍​ക്ക​ല ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 11ന് ​ശ്രീ​നാ​രാ​യ​ണ​പു​രം ഏ​ല​യി​ല്‍ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും.