സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ കാ​ര്‍​ഷി​ക വി​ദ്യ​യു​ടെ​കൂ​ടി ആ​ല​യ​ങ്ങളാ​ക​ണം: പിണറായി വിജയൻ
Friday, June 5, 2020 11:48 PM IST
ശ്രീ​കാ​ര്യം: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്ത് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ല്‍ ന​ട​ത്തു​ന്ന ഹ​രി​താ​ല​യം ത​രി​ശു​നി​ല കൃ​ഷി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് മു​ഖേ​ന നി​ര്‍​വ്വ​ഹി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ന് സ​ര്‍​വ്വ​ക​ലാ​ശാ​ല​ക​ള്‍ മു​ന്നി​ട്ടു​വ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. മ​ന്ത്രി​മാ​രാ​യ വി.​എ​സ് സു​നി​ല്‍​കു​മാ​ര്‍, കെ.​ടി ജ​ലീ​ല്‍, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, മേ​യ​ര്‍ കെ . ​ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ കാ​മ്പ​സി​ല്‍ ഇ​രു​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ത്തു.

കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ല്‍ നൂ​ത​ന രീ​തി​ക​ള്‍ അ​നു​വ​ര്‍​ത്തി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും കാ​ര്‍​ഷി​ക​വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് ഇ​താ​വ​ശ്യ മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. ഭ​ക്ഷ്യ സ്വ​യം പ​ര്യാ​പ​ത നേ​ടു​വാ​ന്‍ ന​മു​ക്ക്ക​ഴി​യ​ണം. അ​തി​നു​വേ​ണ്ടി ആ​വ​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​യാ​ണ് സു​ഭി​ക്ഷ കേ​ര​ളം. 3860 കോ​ടി​രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഒ​രു​ല​ക്ഷം ഹെ​ക്ട​ര്‍ ത​രി​ശു​ഭൂ​മി​യി​ല്‍ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ 25000 ഹെ​ക്ട​ര്‍ ഭൂ​മി​യി​ല്‍ ഈ
​വ​ര്‍​ഷം കൃ​ഷി​യി​റ​ക്കും. പ​ച്ച​ക്ക​റി​മേ​ഖ​ല​യി​ല്‍ വ​ന്‍ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷം​കൊ​ണ്ട് സാ​ധ്യ​മാ​ക്കു​വാ​ന്‍ ക​ഴി​ഞ്ഞ​ത്. സ്വ​ന്ത​മാ​യി​കൃ​ഷി ചെ​യ്യു​വാ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​യാ​ൽ​ത്ത​ന്നെ ഇ​തി​നൊ​രു തെ​ളി​വാ​ണ്.

സ്വ​ന്തം കൃ​ഷി എ​ന്ന​ത് ഒ​രു സം​സ്കാ​ര മാ​ക്കി​മാ​റ്റു​വാ​നും ന​മു​ക്ക്ക​ഴി​ഞ്ഞു. മു​ട്ട, പാ​ല്‍, എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ല്‍ ഏ​റെ​ക്കു​റെ ന​മ്മ​ള്‍ സ്വ​യം പ​ര്യാ​പ്ത​ത​കൈ​വ​രി​ച്ചി​ട്ടു​ണ്ട്. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ വ​ര​ള്‍​ച്ച, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ നേ​രി​ട്ടെ​ങ്കി​ലും നെ​ല്ല് ഉ​ത്പാ​ദ​ന​ത്തി​ല്‍ റെ​ക്കോ​ര്‍​ഡ് വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​വാ​ന്‍ ന​മു​ക്ക്ക​ഴി​ഞ്ഞു. എ​ല്ലാ​വ​രും പ്ര​യ​ത്‌​നി​ച്ചാ​ല്‍ ന​മു​ക്ക് ഭ​ക്ഷ്യ സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​വാ​ന്‍ ആ​കു​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ന്‍ ആ​ന്‍​ഡ​മാ​ന്‍ സ​സ്യോ​ദ്യാ​ന​വും, ഡോ. ​കെ.​ടി. ജ​ലീ​ല്‍ ജൈ​വ​വൈ​വി​ധ്യ​സം​ര​ക്ഷ​ണ കേ​ന്ദ്ര​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​ശേ​ഷം മ​ന്ത്രി​മാ​ര്‍ കാ​മ്പ​സി​ല്‍ വൃ​ക്ഷ​ത്തൈ​ക​ളും തെ​ങ്ങി​ന്‍​തൈ​ക​ളും ന​ച്ചു. കൃ​ഷി മ​ന്ത്രി 20 ഏ​ക്ക​ര്‍ ത​രി​ശു​നി​ല​ത്തി​ല്‍ ട്രാ​ന്‍​സ്പ്ലാ​ന്‍റ​ര്‍ ഉ​പ​യോ​ഗി​ച്ച് ഞാ​റ് ന​ടു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ത​രി​ശു കി​ട​ന്നി​രു​ന്ന 20 ഏ​ക്ക​ര്‍ നെ​ല്‍​വ​യ​ലാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​ത്. സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ച്ച​ക്ക​റി​കൃ​ഷി, ഫ​ല​വ​ര്‍​ഗ കൃ​ഷി എ​ന്നി​വ​യും സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ സി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.

കാ​ല​ങ്ങ​ളോ​ളം നെ​ല്‍​വ​യ​ല്‍ കൃ​ഷി ചെ​യ്യാ​ത്ത​തു കാ​ര​ണം പാ​ഴ്മ​ര​ങ്ങ​ളും, കു​റ്റി​ച്ചെ​ടി​ക​ളും, കാ​ടും വ​ള​ര്‍​ന്ന് കൃ​ഷി​യോ​ഗ്യ​മ​ല്ലാ​താ​യി തീ​ര്‍​ന്ന സ്ഥ​ല​ത്താ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. 20 ഏ​ക്ക​റോ​ളം വ​രു​ന്ന ഈ ​ഭൂ​മി തി​രി​കെ കൃ​ഷി​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ചു​റ്റും പു​റം​വ​ര​മ്പും, തോ​ടും നി​ര്‍​മി​ച്ച് നീ​ര്‍​വാ​ര്‍​ച്ചാ​യോ​ഗ്യ​മാ​ക്കി​യി​രു​ന്നു. ത​രി​ശു നെ​ല്‍​വ​യ​ലി​ല്‍ പ​ട​ര്‍​ന്നു കി​ട​ന്ന കു​റ്റി​ച്ചെ​ടി​ക​ളും വ​ള​ളി​ക​ളും പി​ഴു​തു​മാ​റ്റി അ​ര ഏ​ക്ക​ര്‍ വ​രു​ന്ന വ​യ​ൽ ആ​യി തി​രി​ച്ച്, ചു​റ്റു​വ​ര​മ്പും നീ​ര്‍​ച്ചാ​ലു​ക​ളും നി​ര്‍​മി​ച്ചാ​ണ് കൃ​ഷി. കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കി​യ വി​ത്തി​ന​മാ​യ 'മ​നു​ര​ത്‌​ന' എ​ന്ന യി​ന​മാ​ണ് പാ​ട​ത്ത് ന​ട്ട​ത്. സെ​പ്റ്റം​ബ​റി​ല്‍ കൊ​യ്ത്ത് ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 50 ട​ണ്‍ നെ​ല്ലും 40 ട​ണ്‍ വൈ​ക്കോ​ലും ഈ ​വി​ള​വി​ല്‍ നി​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. 10 ല​ക്ഷം രൂ​പ ചെ​ല​വി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് കേ​ര​ള സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കേ​ര​ള സം​സ്ഥാ​ന കാ​ര്‍​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ മി​ഷ​ന്‍ ആ​ണ്. ഉ​ത്പാ​ദി​പ്പി ക്കു​ന്ന നെ​ല്ല് വീ​ണ്ടും വി​ത്ത് ആ​യി ത​ന്നെ വി​ല്‍​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

365 ഏ​ക്ക​ര്‍ സ്ഥ​ല​മാ​ണ് കാ​മ്പ​സി​നു​ള​ള​ത്. ഇ​തി​നെ ഹ​രി​താ​ഭ​മാ​ക്കു​വാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ഹ​രി​താ​ല​യം. കാ​മ്പ​സി​നു​ള്ളി​ലെ പാ​ഴ്മ​ര​ങ്ങ​ളാ​യ പ്ര​കൃ​തി​യ്ക്ക് ദോ​ഷം ഉ​ണ്ടാ​ക്കു​ന്ന അ​ക്കേ​ഷ്യ, യൂ​ക്കാ​ലി​പ്റ്റ​സ് തു​ട​ങ്ങി​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യാ​ണ് സ്ഥ​ലം കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​ത്. ഈ ​സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി​ക​ള്‍, ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍, ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍ എ​ന്നി​വ ന​ട്ടു പി​ടി​പ്പി​ക്കും. 1000 തെ​ങ്ങു​ക​ളു​ടെ തോ​പ്പ്, അ​ഞ്ച് ഏ​ക്ക​ര്‍ പ​ച്ച​ക്ക​റി​കൃ​ഷി, അ​ഞ്ച് ഏ​ക്ക​റി​ല്‍ ഫ​ല​വൃ​ക്ഷ ഉ​ദ്യാ​നം, അ​ഞ്ച് ഏ​ക്ക​റി​ല്‍ ആ​ന്‍​ഡ​മാ​ന്‍ ദ്വീ​പു​സ മൂ​ഹ​ങ്ങ​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച അ​പൂ​ര്‍​വ​വും വാ​ണി​ജ്യ പ്രാ​ധാ​ന്യ​മു​ള​ള​തു​മാ​യ ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍, അ​ഗ​സ്ത്യ വ​ന​ത്തി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ന്ന ഔ​ഷ ധ​സ​സ്യ​ങ്ങ​ളു​ടെ തോ​ട്ടം എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് ത​രി​ശു നി​ല​ങ്ങ​ളി​ല്‍ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള​ള​ത്.