ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന്‍റെ വി​വ​ര​മ​റി​യാ​ന്‍ പ​ട്ടി​ക​വ​ര്‍​ഗ ഓ​ഫീ​സി​ലെ​ത്തി​യ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ​വ​കു​പ്പു പ്രകാരം‍ കേ​സ്
Friday, June 5, 2020 11:51 PM IST
നെ​ടു​മ​ങ്ങാ​ട് : ജി​ല്ല​യി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്താ​ന്‍ വി​വ​രം അ​ന്വേ​ഷി​ച്ചെ​ത്തി​യ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പ​രാ​തി. അ​രു​വി​ക്ക​ര എം​എ​ല്‍​എ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​നെ​തി​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് സി​ഐ ജാ​മ്യ​മി​ല്ലാ​വ​കു​പ്പി​ല്‍ കേ​സെ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ നെ​ടു​മ​ങ്ങാ​ട് പ​ട്ടി​ക​വ​ര്‍​ഗ​വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​യ എം​എ​ല്‍​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ മേ​ശ​പ്പു​റ​ത്തി​രു​ന്ന പൂ​പ്പാ​ത്രം (ഫ്‌​ള​വ​ര്‍​വേ​സ്) എ​റി​ഞ്ഞു പൊ​ട്ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് എം​എ​ല്‍​എ​യു​ടെ പേ​രി​ല്‍ കേ​സെ​ടു​ത്ത​ത്.
നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഓ​ണ്‍​ലൈ​ന്‍​പ​ഠ​ന​ത്തി​ന് പ​ട്ടി​ക​വ​ര്‍​ഗ​വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള കു​ട്ടി​ക​ളു​ടെ വി​ശ​ദ​വി​വ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ശ​ബ​രീ​നാ​ഥ​ന്‍ നെ​ടു​മ​ങ്ങാ​ട്ടെ പ​ട്ടി​ക​വ​ര്‍​ഗ ഓ​ഫീ​സി​ലെ​ത്തി​യ​ത്. ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​യോ​ടെ എ​ത്തി​യ എം​എ​ല്‍​എ ഒ​രു​മ​ണി​ക്കൂ​റോ​ളം പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ റ​ഹീ​മി​നു​വേ​ണ്ടി കാ​ത്തി​രു​ന്നു. ഈ ​സ​മ​യം ഓ​ഫീ​സ് ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്താ​യി​രു​ന്നു​വെ​ന്ന് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ പ​റ​യു​ന്നു. പ​ല​വ​ട്ടം ഓ​ഫീ​സ​റേ​യും പ​ട്ടി​ക​വ​ര്‍​ഗ​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​യും ഫോ​ണി​ല്‍​ബ​ന്ധ​പ്പെ​ട്ടെ​ന്നും എ​ന്നാ​ല്‍ ശ​രി​യാ​യ വി​വ​രം കൈ​മാ​റാ​ന്‍ ഇ​വ​ര്‍ ത​യാ​റാ​യി​ല്ലെ​ന്നും ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
മൂ​ന്നു​മ​ണി​യോ​ടെ എം​എ​ല്‍​എ​യും പ്ര​വ​ര്‍​ത്ത​ക​രും ഓ​ഫീ​സി​ല്‍ നി​ന്നും തി​രി​ച്ചു​പോ​യി. സം​ഭ​വ​സ​മ​യ​ത്ത് നെ​ടു​മ​ങ്ങാ​ട് സി​ഐ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. എം​എ​ല്‍​എ പോ​യ​ശേ​ഷ​മാ​ണ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ റ​ഹീം ഓ​ഫീ​സി​ലെ​ത്തി​യ​ത്. വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്തു​വെ​ന്ന് ഇ​ദ്ദേ​ഹം പോ​ലീ​സി​ന് പ​രാ​തി​ന​ല്‍​കി. തു​ട​ര്‍​ന്നാ​ണ് എം​എ​ല്‍​എ​യു​ടേ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 20-പേ​രു​ടേ​യും പേ​രി​ല്‍ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.
നെ​ടു​മ​ങ്ങാ​ട് ഐ​ടി​ഡി​പി ഓ​ഫീ​സി​ല്‍ ശ​ബ​രീ​നാ​ഥ് എം​എ​ല്‍​എ വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ അ​തി​ക്ര​മ​വും കൈ​യേ​റ്റ​വും അ​ങ്ങേ​യ​റ്റം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഒ​രു ജ​ന​പ്ര​തി​നി​ധി പാ​ലി​ക്കേ​ണ്ട സാ​മാ​ന്യ​മ​ര്യാ​ദ​യു​ടെ അ​തി​രു​ക​ട​ന്ന ലം​ഘ​ന​വു​മാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍ പ​റ​ഞ്ഞു. എം​എ​ല്‍​എ​യു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ജം​ഗ്ഷ​നി​ല്‍ രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ എ​ല്‍​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ത്യ​ഗ്ര​ഹ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.