തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ ‘ഓ​ൺ ഓ​ൺ​ലൈ​ൻ’ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Friday, June 5, 2020 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത എ​ല്ലാ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് രൂ​പം ന​ൽ​കി​യ ഓ​ൺ ഓ​ൺ​ലൈ​ൻ പ​ദ്ധ​തി​ക്ക് ഗം​ഭീ​ര തു​ട​ക്കം. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ കു​റ്റി​ച്ച​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണാം​കോ​ണം സെ​റ്റി​ൽ​മെ​ന്‍റെി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ൽ 12 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ 266 കു​ട്ടി​ക​ളെ​യാ​ണ് നി​ല​വി​ൽ ഓ​ണ്‍​ലൈ​ണ്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.
ഈ ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​നാ​യി ഐ​ടി​ഡി​പി​യു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വാ​ർ​ഡ് മെ​ന്പ​ർ ദി​നേ​ശ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജു മോ​ഹ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷാ​കൃ​ഷ്ണ​ൻ, ഐ​ടി​ഡി​പി. പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ റ​ഹീം, എ​സ്എ​സ്കെ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​ത്ന​കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
പൊ​ടി​യം സെ​റ്റി​ൽ​മെ​ന്‍റി​ലെ സാ​മൂ​ഹ്യ പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ ആ​ദി​വാ​സി മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടെ​ലി​വി​ഷ​നും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ചു. പൊ​ടി​യം നി​വാ​സി​യാ​യ മു​രു​കേ​ശ് കു​മാ​ർ എ​ന്ന വ്യ​ക്തി​യാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്.