സ്വ​ന്ത​മാ​യി എ​ടു​ത്ത ഖ​ബ​ർ​സ്ഥാ​നി​ൽ ത​ന്നെ അ​ബ്ദു​ൽ അ​സീ​സി​ന് അ​ന്ത്യനി​ദ്ര
Friday, June 5, 2020 11:51 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ക​ഴി​ഞ്ഞ റ​മ​ദാ​ൻ മാ​സ​ത്തി​ലെ നോ​മ്പ് പ​തി​മൂ​ന്നി​ന് പ​ള്ളി​വി​ള​യി​ൽ ഖ​ബ​ർ ഒ​രു​ക്കു​മ്പോ​ൾ അ​ബ്ദു​ൽ അ​സീ​സ് അ​റി​ഞ്ഞി​രു​ന്നി​ല്ല ഇ​വി​ടെ അ​ന്ത്യ​നി​ദ്ര​ക്കു ത​യാ​റെ​ടു​ക്കേ​ണ്ട​ത് താ​ൻ ത​ന്നെ​യാ​ണെ​ന്ന്. മ​രി​ക്കു​ന്ന​വ​ർ​ക്കാ​യി വെ​ഞ്ഞാ​റ​മൂ​ട് വേ​ളാ​വൂ​ർ മു​സ്‌​ലിം ജ​മാ​അ​ത്തി​ൽ പ​ള്ളി​വി​ള​യി​ൽ ഖ​ബ​ർ​സ്ഥാ​ൻ ഒ​രു​ക്കു​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യി വേ​ളാ​വൂ​ർ ചെ​റു​വി​ള വീ​ട്ടി​ൽ അ​ബ്ദു​ൽ അ​സീ​സ് (55) ആ​ണ്. ഖ​ബ​ർ ഒ​രു​ക്കു​ന്ന​തി​ന് പു​റ​മെ ഇ​ദ്ദേ​ഹം പു​റ​ത്തും മ​റ്റു ജോ​ലി​ക​ൾ​ക്കു പോ​കു​മാ​യി​രു​ന്നു.
ഇ​ന്ന​ലെ ഇ​ത്ത​ര​ത്തി​ൽ കി​ണ​റ്റു​മു​ക്കി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ ജോ​ലി​ചെ​യ്തു നി​ൽ​ക്ക​വെ​യാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. ഉ​ട​നെ ത​ന്നെ തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കാ​നാ​യി​രു​ന്നു ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സാ​ധ​ര​ണ നി​ല​യി​ൽ ഒ​രു ഖ​ബ​ർ​സ്ഥാ​ൻ നേ​ര​ത്തെ ത​ന്നെ ജ​മാ​അ​ത്തു​ക​ളി​ൽ ത​യാ​റാ​ക്കി ഇ​ടാ​റു​ണ്ട്. ഇ​തേ രീ​തി​യി​ൽ ത​ന്നെ​യാ​ണ് വേ​ളാ​വൂ​ർ ജ​മാ​അ​ത്തി​ലും ഖ​ബ​ർ​സ്ഥാ​ൻ ത​യാ​റാ​ക്കി​യി​രു​ന്ന​ത്. അ​ബ്ദു​ൽ അ​സീ​സ് ത​ന്നെ ത​യാ​റാ​ക്കി​യ ഖ​ബ​ർ​സ്ഥാ​നി​ൽ ആ​ഴ്ച​ക​ൾ​ക്കി​പ്പു​റം അ​ദ്ദേ​ഹം ത​ന്നെ അ​ന്ത്യ നി​ദ്ര​കൊ​ണ്ടു. ഭാ​ര്യ: മ​ജി​ത. ജാ​സ്മി​ൻ, അ​ൻ​സി, അ​ൽ അ​മീ​ൻ. മ​രു​മ​ക്ക​ൾ: ജാ​ഫ​ർ, മു​ഹ​മ്മ​ദ്‌ തെ​ൽ​ഹ.