ഉ​മ്മ​യു​ടെ ഓ​ർ​മ്മ​ക​ൾ​ക്ക് മു​ൻ​പി​ൽ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന എ ​പ്ല​സുമായി ഫാ​ത്തി​മ
Tuesday, June 30, 2020 11:38 PM IST
പോ​ത്ത​ൻ​കോ​ട്: ത​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചു​പോ​യാ​ലും മോ​ൾ ന​ന്നാ​യി പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്നും പ​ഠി​ച്ച് ജോ​ലി നേ​ടി ഉ​പ്പ​ച്ചി​യെ നോ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഫാ​ത്തി​മ​യോ​ട് ഉ​മ്മ മ​രി​ക്കും മു​ൻ​പേ പ​റ​ഞ്ഞി​രു​ന്ന​ത്.​തു​ട​ർ​ന്ന് ഉ​മ്മ​യു​ടെ മ​ര​ണ ശേ​ഷം ത​ക​ർ​ന്ന മ​ന​സു​മാ​യി എ​ത്തി എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ ഫാ​ത്തി​മ​യ്ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി നാ​ടി​ന്‍റെ പൊ​ന്നോ​മ​ന​യാ​യി.
ക​രൂ​ർ ല​ക്ഷ്മി വി​ലാ​സം ഹൈ​സ്ക്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ കീ​ഴാ​വൂ​ർ ഷ​ഹ്നാ മ​ൻ​സി​ലി​ൽ ഫാ​ത്തി​മ​യ്ക്കാ​ണ് ഉ​മ്മ​യു​ടെ ആ​ഗ്ര​ഹം പോ​ലെ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​ത്.
ഉ​മ്മ​യു​ടെ വാ​ക്ക് പാ​ലി​ക്കാ​നാ​ണ് ഉ​മ്മ​യെ ക​ബ​റ​ട​ക്ക​ത്തി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​മ്പ് ഫാ​ത്തി​മ രാ​വി​ലെ 9.30ന് ​പ​രീ​ക്ഷാ ഹാ​ളി​ലെ​ത്തി​യ​ത്. ക​ണി​യാ​പു​രം കു​ട​മു​റ്റം ജ​മാ അ​ത്തി​ലാ​ണ് ന​സീ​റാ​ബീ​വി​യെ ക​ബ​റ​ട​ക്കി​യ​ത്. പ​രീ​ക്ഷ മു​റി​യി​ലെ​ത്തി​യ ഫാ​ത്തി​മ​യോ​ട് സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക​യു​മാ​യ മാ​യ ടീ​ച്ച​ർ കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ഴാ​ണ് അ​വ​ളു​ടെ ഉ​മ്മ മ​ര​ണ​പ്പെ​ട്ടി​ട്ട് നി​മി​ഷ​ങ്ങ​ൾ മാ​ത്ര​മെ ആ​യി​ട്ടു​ള്ളൂ​വെ​ന്ന​റി​യു​ന്ന​ത്.
ഉ​മ്മ​യു​ടെ ആ​ഗ്ര​ഹ പ്ര​കാ​രം ത​ക​ർ​ന്ന മ​ന​സു​മാ​യി അ​വ​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഉ​മ്മ ന​സീ​റാ​ബീ​വി മാ​ർ​ച്ച് 17 നാ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഉ​മ്മ​യു​ടെ അ​സു​ഖ​മ​റി​ഞ്ഞ് ഗ​ൾ​ഫി​ലാ​യി​രു​ന്ന പി​താ​വ് ഷ​മീ​റും നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് വാ​ങ്ങി​യ​ത് കാ​ണാ​ൻ ഉ​മ്മ​യി​ലെ​ന്ന വി​ഷ​മ​ത്തി​ലാ​ണ് ഫാ​ത്തി​മ