758 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Thursday, July 2, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന​ലെ മാ​ത്രം ജി​ല്ല​യി​ൽ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 758 പേ​ർ. കൊ​റോ​ണ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 20,215 ആ​ണ്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 45 പേ​രെ​യാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. 30 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ 236 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 9,539 പേ​രാ​ണ് നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ജി​ല്ല​യി​ൽ 17,980 പേ​ർ വീ​ടു​ക​ളി​ലും 72 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 1,999 പേ​രും ഇ​പ്പോ​ൾ ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട ്.

അ​തി​ര്‍​ത്തിയിൽ
ജാ​ഗ്ര​ത

വെ​ള്ള​റ​ട: പു​ലി​യൂ​ര്‍​ശാ​ല​ക്ക് സ​മീ​പം ത​മി​ഴ്നാ​ട്ടി​ല്‍ നാ​ലു വ​യ​സു​ള്ള കു​ട്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ പ​ന​ച്ച​മൂ​ട്, ചെ​റി​യ​കൊ​ല്ല, മ​ല​യി​ന്‍​കാ​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത. ജ​മ്മു കാ​ശ്മീ​രി​ല്‍ നി​ന്നെ​ത്തി​യ വെ​ള്ള​റ​ട സ്വ​ദേ​ശി​യാ​യ സൈ​നി​ക​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.