കു​ള​പ്പ​ട- മ​ന്നൂ​ർ​ക്കോ​ണം റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലേ​ക്ക്
Friday, July 3, 2020 11:50 PM IST
വി​തു​ര: ഉ​ഴ​മ​ല​യ്ക്ക​ൽ, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​യ കു​ള​പ്പ​ട- പ​ന​യ്ക്കോ​ട് - മ​ന്നൂ​ർ​ക്കോ​ണം റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലേ​ക്ക്. നി​ർ​മാ​ണം ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന റോ​ഡി​ന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ൾ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​ന്‍റെ ബി​എം നി​ല​വാ​ര​ത്തി​ലു​ള്ള ടാ​റിം​ഗാ​ണ് ആ​രം​ഭി​ച്ച​ത്.

അ​ത് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​ള​പ്പ​ട​യി​ൽ ആ​രം​ഭി​ച്ചു തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ന്നൂ​ർ​ക്കോ​ണം മു​തി​യ​ൻ​കാ​വ് പാ​ലം വ​രെ അ​വ​സാ​നി​ക്കു​ന്ന ഏ​ഴു കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. 7.50 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു ന​ട​ക്കു​ന്ന പ്ര​വ​ർ​ത്തി​യി​ൽ ആ​ദ്യ ഘ​ട്ട​മാ​യി വീ​തി​കൂ​ട്ട​ൽ, ഓ​ട, സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം എ​ന്നി​വ പൂ​ർ​ത്തി​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ ടാ​റിം​ഗ് ജോ​ലി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻഎം​എ​ൽ​എ എ​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ന​ട്ടു​വ​ൻ​കാ​വ് വി​ജ​യ​ൻ, പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ വൈ​ശാ​ഖ്, ഓ​വ​ർ​സി​യ​ർ ബി​ജോ​യ്, ക​രാ​റു​കാ​ര​ൻ മോ​ഹ​ൻ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു .

അ​വ​ശേ​ഷി​ക്കു​ന്ന ടാ​റി​ംഗ്ജോ​ലി​ക​ളും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി റോ​ഡ് ജ​ന​ങ്ങ​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.