ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു
Saturday, July 4, 2020 11:19 PM IST
വെ​ള്ള​റ​ട: കോ​വി​ഡ് 19 സു​ര​ക്ഷാ​ജാ​ഗ്ര​താ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ള​റ​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടു.

​ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം കു​ര​വ​റ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​തീ​ക​രി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ കു​ര​വ​റ വാ​ര്‍​ഡ് ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​വ​ര്‍ യാ​ത്ര​ചെ​യ്തി​രു​ന്നു. കു​ന്ന​ത്തു​കാ​ല്‍,വെ​ള്ള​റ​ട,ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം,പെ​രി​ങ്ക​ട​വി​ള തു​ട​ങ്ങി​യ അ​തി​ര്‍​ത്തി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​തീ​വ ജാ​ഗ്ര​താ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. ഹെ​ല്‍​ത്ത് ജീ​വ​ന​ക്കാ​രും സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ സ​തീ​ഷ്ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്‌ സം​ഘ​മാ​ണ് ബി​വ​റേ​ജ​സ്‌ അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.