ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഏ​ഴു പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു
Monday, July 6, 2020 11:45 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ മൂ​ന്നു പേ​ർ​ക്ക് ഉ​ൾ​പ്പെ​ടെ ഇ​ന്ന​ലെ ജി​ല്ല​യി​ൽ ഏ​ഴു പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തി​ൽ നി​ന്നും കു​റ​വു വ​ന്നെ​ങ്കി​ലും ആ​ശ​ങ്ക ഒ​ഴി​ഞ്ഞി​ട്ടി​ല്ല. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നും മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക്കു​മെ​ല്ലാം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ഭീ​തി​യോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ കാ​ണു​ന്ന​ത്.
യു​എ​ഇ​യി​ൽ നി​ന്നും ജൂ​ണ്‍ 27ന് ​നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ പു​തു​ക്കു​റി​ശി, മ​രി​യ​നാ​ട് സ്വ​ദേ​ശി​യാ​യ 33 കാ​ര​നും ഖ​ത്ത​റി​ൽ നി​ന്നും ജൂ​ണ്‍ 27ന് ​നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ വ​ക്കം സ്വ​ദേ​ശി​യാ​യ 49 കാ​ര​നും സൗ​ദി​യി​ൽ നി​ന്നും നി​ന്നും ജൂ​ലൈ അ​ഞ്ചി​നു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ക​ര​മ​ന സ്വ​ദേ​ശി​യാ​യ 29 കാ​ര​നും ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച പൂ​ന്തു​റ സ്വ​ദേ​ശി​യാ​യ 33 കാ​ര​ൻ കു​മ​രി​ച്ച​ന്ത മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​ണ്. പൂ​ന്തു​റ​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​സാം സ്വ​ദേ​ശി​യാ​യ 22 കാ​ര​നും പാ​റ​ശാ​ല സ്വ​ദേ​ശി​യാ​യ 55 കാ​ര​നും മ​റ്റൊ​രു ര​ണ്ട ുവ​യ​സു​കാ​ര​നും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 25 കാ​രി​യു​ടെ മ​ക​നാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ട ു വ​യ​സു​കാ​ര​ൻ.
ഇ​ന്ന​ലെ ജി​ല്ല​യി​ൽ പു​തു​താ​യി 1,364 പേ​രാ​ണ് രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. 551 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 18,811 പേ​ർ വീ​ടു​ക​ളി​ലും 2,050 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 64 പേ​രെ​യാ​ണ് പ്ര​വേ​ശി​പ്പി​ച്ചു​ത്. 32 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ജി​ല്ല​യി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 267 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.