കാ​ട്ടാ​ക്ക​ട ച​ന്ത​യി​ൽ വ​ൻ തി​ര​ക്ക്
Monday, July 6, 2020 11:47 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ലെ ച​ന്ത തു​റ​ന്നി​ല്ലെ​ങ്കി​ലും റോ​ഡ​രി​കി​ലെ ച​ന്ത​യി​ൽ വ​ൻ ജ​ന​കൂ​ട്ടം. തി​ങ്ക​ൾ, വ്യാ​ഴം ദി​ന​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ക്ക​ട ച​ന്ത കൂ​ടു​ന്ന​ത്.

ച​ന്ത തു​റ​ക്കാ​ത്ത​തി​നാ​ൽ വ​ഴി​യ​രി​കി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ർ ത​മ്പ​ടി​ക്കു​ന്ന​തു​മൂ​ലം വ​ൻ ജ​ന​തി​ര​ക്കാ​ണ് ഇ​ന്ന​ലെ ആ​നു​ഭ​വ​പ്പെ​ട്ട​ത്.​ച​ന്ത മു​ത​ൽ ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ മി​നി ന​ഗ​ർ വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും ക​ച്ച​വ​ട​ക്കാ​ർ എ​ത്തി.

ക​ളി​യി​ക്കാ​വി​ള​യി​ൽ നി​ന്നും ലോ​ഡ് ക​ണ​ക്കി​ന് കു​ല​യും പ​ച്ച​ക്ക​റി​ക​ളു​മാ​യി ത​മി​ഴ്നാ​ട്ടു​കാ​ർ എ​ത്തി​യ​തോ​ടെ പ​രി​സ​ര​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​യി.

അ​ക​ലം പാ​ലി​ക്കാ​തെ കൂ​ട്ട​ത്തോ​ടെ ആ​ളു​ക​ളെ​ത്തു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് അ​ട​ക്കം വി​മു​ഖ​ത കാ​ട്ടു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട് . പ​ഞ്ചാ​യ​ത്തും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ല.

കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ന്നും നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്.