നാ​ളെ അ​ണു​ന​ശീ​ക​ര​ണ ദി​ന​മാ​യി ആ​ച​രി​ക്കും
Wednesday, July 8, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ സ​മ്പ​ർ​ക്ക മൂ​ല​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​പ​രി​ധി​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളും അ​ണു​ന​ശീ​ക​ര​ണ​വും,ശു​ചീ​ക​ര​ണ​വും ന​ട​ത്ത​ണ​മെ​ന്നു​ള്ള അ​ഭ്യ​ർ​ഥ​ന​യു​മാ​യി മേ​യ​ർ.​
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളും പൊ​തു​യി​ട​ങ്ങ​ളും അ​ണു​ന​ശീ​ക​ര​ണം​വും ശു​ചീ​ക​ര​ണ​വും ന​ട​ത്തു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ അ​ണു​ന​ശീ​ക​ര​ണ ദി​ന​മാ​യി ആ​ച​രി​ക്കും.​രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ​ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളും വീ​ട്ടു​കാ​രു​ടെ ത​ന്നെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ​വും അ​ണു​ന​ശീ​ക​ര​ണ​വും ന​ട​ത്ത​ണം.​പൊ​തു​യി​ട​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ക്കു​ക​യും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്യും.​അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​യി ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ആ​റ് ടീ ​സ്പൂ​ൺ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ചേ​ർ​ത്ത ലാ​യ​നി ഉ​പ​യോ​ഗി​ക്കാം.​ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ചേ​ർ​ത്ത ലാ​യ​നി ഇ​രു​പ​ത് മി​നി​റ്റ് ക​ല​ക്കി വ​ച്ച​തി​നു​ശേ​ഷം തെ​ളി ലാ​യ​നി​യി​ൽ തു​ണി ഉ​പ​യോ​ഗി​ച്ച് തു​ട​ക്കു​ക​യോ,സ്പ്രേ ​ചെ​യ്യു​ക​യോ ചെ​യ്യാം.​കോ​വി​ഡ് ബാ​ധി​ച്ച രോ​ഗി​ക​ളു​ടെ വീ​ട്,പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്. രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ നി​ല​വി​ലു​ള്ള ജെ​റ്റ​ർ, പ​വ​ർ സ്പ്രെ​യ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ പു​തു​താ​യി 10 പ​വ​ർ സ്പ്രെ​യ​ർ മെ​ഷീ​നു​ക​ളും ന​ഗ​ര​സ​ഭ വാ​ങ്ങി.​രോ​ഗം സ്ഥി​തീ​ക​രി​ച്ച​വ​രു​ടെ വീ​ടു​ക​ൾ,പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഈ ​മെ​ഷീ​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് ടീം ​വ​രും ദി​വ​സ​ങ്ങ​ളി​ലും അ​ണു​ന​ശീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​മെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.