ഓ​ണ​ത്തി​ന് ഒ​രുമു​റം പ​ച്ച​ക്ക​റി: വി​ത്ത് പാ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, July 8, 2020 11:28 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യ്ക്ക് നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കം. പ​ച്ച​ക്ക​റി വി​ത്ത് പാ​ക്ക​റ്റു​ക​ൾ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​ജാ സു​രേ​ഷി​ന് കൈ​മാ​റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്.​കു​റു​പ്പ് പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നെ​ല്ല​നാ​ട് കൃ​ഷി​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു അ​രു​ൺ കു​മാ​ർ , പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷാ​കു​മാ​രി , കൃ​ഷി ഓ​ഫീ​സ​ർ സു​മാ റോ​സ് സു​ന്ദ​ര​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ എ​സ്.​കെ പ്ര​ശാ​ന്ത്, എ​സ്. സ​രി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​ത്തെ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൃ​ഷി വ​കു​പ്പ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​ത്. വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലാ​ണ് വി​ത്ത് പാ​ക്ക​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​തെ​ന്നും പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും പ​ദ്ധ​തി​യി​ലൂ​ടെ പ​ങ്കാ​ളി​യാ​ക്കു​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ സു​മാ റോ​സ് സു​ന്ദ​ര​ൻ പ​റ​ഞ്ഞു.