പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ം: കാ​ട്ടാ​ക്ക​ട പൊ​തുച​ന്ത തു​റ​ക്കും
Sunday, July 12, 2020 12:12 AM IST
കാ​ട്ടാ​ക്ക​ട : പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സ​ഹ​ച​ര്യ​ത്തി​ൽ പൂ​വ​ച്ച​ലി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പ്ര​ഭ​കു​മാ​ർ, കാ​ട്ടാ​ക്ക​ട സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​ജു കു​മാ​ർ, പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. പ്രേ​മ​ല​ത, വീ​ര​ണ​കാ​വ് പ്രൈ​മ​റി​ഹെ​ൽ​ത്ത് സെ​ന്റ​റി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പൂ​വ​ച്ച​ലി​ൽ 27 കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ൽ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​യാ​ളു​മാ​യി സ​മ്പ​ർ​ക്കം ഉ​ണ്ടാ​യി​രു​ന്ന നാ​ലു പേ​ർ​ക്ക് രോ​ഗ ല​ക്ഷ​ണ​ത്തെ തു​ട​ർ​ന്ന് ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.​വാ​ട്ട​ർ പ്യു​രി​റ്റി ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ട ആ​ളാ​ണ് 27 കാ​ര​ൻ. ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ഇ​വി​ട​ങ്ങ​ളി​ൽ ജോ​ലി​യു​മാ​യി ബ​ന്ധ​പെ​ട്ടു പ​ല​പ്പോ​ഴാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ച​ർ​ച്ചി​ൽ പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ റൂ​ട്ട് മാ​പ്പ് ത​യ്യാ​റ​ക്കി വ​രു​ന്നു​ണ്ട് എ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പ്രൈ​മ​റി കോ​ണ്ടാ​ക്ട് ഉ​ള്ള​വ​രെ ഇ​വി​ടെ ത​ന്നെ ക്വാ​റ​ന്‍റൈ​നി​ൽ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രു​ക​യാ​ണ്.​മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ (500 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ) ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും പ്ര​ദേ​ശ​ത്ത് വാ​ഹ​ന​ത്തി​ൽ അ​നോൺ​സ്മെ​ന്‍റ് ന​ട​ത്തി. ആ​ല​മു​ക്ക്, കു​ഴ​യ്ക്കാ​ട്, പു​ളി​ങ്കോ​ട് എ​ന്നീ വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​വി​ട​ങ്ങ​ളിലെ ക​ട​ക​ൾ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​പ്ര​വ​ർ​ത്തി​ക്കാം. കാ​ട്ടാ​ക്ക​ട പൊ​തു ച​ന്ത തു​റ​ക്കും. എ​ന്നാ​ൽ തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ത്തെ ക​ച്ച​വ​ടം നി​രോ​ധി​ച്ചു. അ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എട്ടു മു​ത​ൽഒ​ന്നു​വ​രെ ക​ച്ച​വ​ടം ന​ട​ത്തും. റോ​ഡ് വ​ക്കി​ലെ ക​ച്ച​വ​ടം നി​രോ​ധി​ച്ചി​ട്ടു​ണ്ട് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് നി​യ​ന്ത്ര​ണം ഉ​ണ്ട്.