മു​ണ്ട​ൻ​ചി​റ ക​മ്യൂ​ണി​റ്റി ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, July 13, 2020 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ച മു​ണ്ട​ൻ​ചി​റ ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ഷാ​നി​ബ ബീ​ഗം നി​ർ​വ​ഹി​ച്ചു. 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഹാ​ൾ നി​ർ​മി​ച്ച​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ഹാ​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​യാ​സി​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ്ലോ​ക്ക് ,ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ നാ​ട്ടു​കാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.