ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Monday, July 13, 2020 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട മ​റ്റു സം​വി​ധാ​ന​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പൂ​ന്തു​റ ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ ക​ണ്ടെ​യി​ൻ​മെ​ന്‍റ് പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി. പൂ​ന്തു​റ​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ മ​ന്ത്രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ച്ചു.
എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ണെ​ന്നും ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​ർ ന​ന്നാ​യി സ​ഹ​ക​രി​ക്കു​ന്ന​താ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യെ അ​റി​യി​ച്ചു. 24 മ​ണി​ക്കൂ​റും സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഏ​താ​വ​ശ്യ​ങ്ങ​ൾ​ക്കും വേ​ണ്ട സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തു​ട​ർ​ന്ന് പാ​രീ​ഷ് ഹാ​ളി​ലെ​ത്തി​യ മ​ന്ത്രി​യെ ഫാ. ​അ​ന്തോ​ണി ബെ​ബി​ൻ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് ചി​ല അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​ൽ അ​ങ്ങേ​യ​റ്റം ഖേ​ദ​മു​ണ്ടെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഇ​നി ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ട എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളു​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം മ​ന്ത്രി​യോ​ട് പ​റ​ഞ്ഞു.​കോ​വി​ഡ് മ​ഹാ​മാ​രി​യെ ചെ​റു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും മു​ഴു​വ​ൻ സ​മ​യ​വും ഉ​ണ്ടാ​കു​മെ​ന്നും ഉ​ട​ൻ​ത​ന്നെ വി​ഷ​മ​ഘ​ട്ട​ത്തെ അ​തി​ജീ​വി​ക്കു​മെ​ന്നും മ​ന്ത്രി​യും പ​റ​ഞ്ഞു.
തു​ട​ർ​ന്ന് പൂ​ന്തു​റ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​ത്തി​യ മ​ന്ത്രി അ​വി​ട​ത്തെ ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തി. രോ​ഗി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ മ​ന്ത്രി​യെ അ​റി​യി​ച്ചു. കി​ട​ക്ക​ക​ൾ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ മ​ന്ത്രി ന​ൽ​കി. പി​ന്നാ​ലെ ബീ​മാ​പ​ള്ളി​യി​ലെ ബി.​എം. ആ​ശു​പ​ത്രി​യി​ലും മ​ന്ത്രി എ​ത്തി സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. കോ​വി​ഡ് 19 പോ​ലു​ള്ള മ​ഹാ​മാ​രി​ക്കു മു​ന്നി​ൽ ലോ​കം വി​റ​ച്ചു നി​ൽ​ക്കു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ തി​ക​ഞ്ഞ ആ​ത്മ​സം​യ​മ​ന​ത്തോ​ടെ ന​മ്മ​ൾ പെ​രു​മാ​റ​ണ​മെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി നാ​ട്ടു​കാ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.