ടെമ്പോ ട്രാ​വ​ല​ർ ക​ത്തി ന​ശി​ച്ചു
Monday, July 13, 2020 11:29 PM IST
പോ​ത്ത​ൻ​കോ​ട്: ന​ന്നാ​ട്ടു​കാ​വ് ചാ​ത്ത​ൻ​പാ​ട് അ​മാ​റു​കു​ഴി​യ്ക്ക് സ​മീ​പം വ​ർ​ക്ക്ഷോ​പ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​ർ ക​ത്തി ന​ശി​ച്ചു. ചാ​ത്ത​ൻ​പാ​ട് ക​ല്ലു​വെ​ട്ടാം കു​ഴി​യി​ൽ സു​ധീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ നാ​ലി​നാ​ണ് സം​ഭ​വം.

സ​മീ​പ​വാ​സി​ക​ളാ​ണ് ടെം​മ്പോ ട്രാ​വ​ല​ർ ക​ത്തു​ന്ന ക​ണ്ട​ത്. തു​ട​ർ​ന്ന് സു​ധീ​റി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ന്‍റെ​യും ക​ഴ​ക്കൂ​ട്ടം ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തീ ​അ​ണ​ച്ചു. പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു .