പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണം ഇ​ന്ന്
Monday, July 13, 2020 11:30 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ത​ല​യ​ൽ കേ​ശ​വ​ൻ​നാ​യ​ർ ട്ര​സ്റ്റി​ന്‍റെ പ്ര​ഥ​മ പു​ര​സ്കാ​രം സാ​ഹി​ത്യ​കാ​ര​ന്‍ ഡോ. ​എ​സ്.​വി.​വേ​ണു​ഗോ​പ​ൻ​നാ​യ​ര്‍​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന് സ​മ്മാ​നി​ക്കും. സാ​ഹി​ത്യ​ത്തി​ലെ സ​മ​ഗ്ര​സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് വേ​ണു​ഗോ​പ​ന്‍​നാ​യ​ര്‍​ക്ക് ഈ ​പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പ​ത്താം​ക​ല്ല് വി​ശ്വ​ഭാ​ര​തി ഗ്ര​ന്ഥ​ശാ​ല​യ്ക്കു സ​മീ​പ​ത്തെ കു​മാ​ര​മം​ഗ​ലം ഗൃ​ഹാ​ങ്ക​ണ​ത്തി​ല്‍ രാ​വി​ലെ ഒ​ന്പ​ത​ര​യ്ക്ക് ചേ​രു​ന്ന ച​ട​ങ്ങി​ല്‍​എം.​എ​ല്‍. ജോ​ണി , ത​ല​യ​ൽ കേ​ശ​വ​ൻ​നാ​യ​ർ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​എ.​പി. മ​ജീ​ദ്ഖാ​ൻ, അ​ഡ്വ. വി​നോ​ദ്സെ​ൻ, അ​ഡ്വ. ത​ല​യ​ൽ പ്ര​കാ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. അ​ഡ്വ. ത​ല​യ​ൽ എ​സ് കേ​ശ​വ​ൻ​നാ​യ​രു​ടെ വി​യോ​ഗ​ത്തി​ന് ഇ​ന്ന​ലെ അ​ഞ്ചു​വ​ര്‍​ഷം തി​ക​ഞ്ഞു. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ ഇ​ന്ന​ലെ അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി. ചെ​ങ്ക​ല്‍ വ​ലി​യ​കു​ള​ത്തി​ന്‍റെ ശു​ചീ​ക​ര​ണ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ത​ല​യ​ൽ കേ​ശ​വ​ൻ​നാ​യ​രു​ടെ അ​ഞ്ചാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര ക​രി​ന​ട ആ​ശ്ര​യ​യും ചെ​ങ്ക​ൽ ഗാ​ന്ധി​മി​ത്ര ഭ​വ​നും സം​യു​ക്ത​മാ​യാ​ണ് ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. വ​ലി​യ​കു​ള​ത്തി​ന്‍റെ ചു​റ്റും അ​ടി​ഞ്ഞു​കൂ​ടി​യ കു​ള​വാ​ഴ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ നീ​ക്കം ചെ​യ്തു. താ​ലൂ​ക്കി​ലെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കേ​ന്ദ്ര​സം​ഘ​ട​ന​യാ​യ ഫ്രാ​ൻ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ക​വി സു​മേ​ഷ് കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.