ഉ​ഴ​മ​ല​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ന് പു​തി​യ കെ​ട്ടി​ട​മൊ​രു​ങ്ങു​ന്നു
Monday, July 13, 2020 11:32 PM IST
വി​തു​ര : ഉ​ഴ​മ​ല​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു.​പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് പു​തി​യ ബ​ഹു​നി​ല മ​ന്ദി​രം യാ​താ​ര്‍​ഥ്യ​മാ​കു​ന്ന​ത്.

മ​ല​യോ​ര മേ​ഖ​ല​യോ​ടു ചേ​ര്‍​ന്നു കി​ട​ക്കു​ന്ന ഉ​ഴ​മ​ല​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ര്‍​ഡു​ക​ളി​ലെ എ​ല്ലാ​കാ​ര്യ​ങ്ങ​ളും ചെ​റി​യ കെ​ട്ടി​ട​ത്തി​ലാ​ണ് ന​ട​ന്നു പോ​ന്നി​രു​ന്ന​ത്. എ​ഇ​ഓ​ഫീ​സ്, വി​ഇ​ഒ തു​ട​ങ്ങി​യ ഒാ​ഫീ​സു​ക​ളെ​ല്ലാം ഇ​തേ​കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഒ​ന്നേ​കാ​ല്‍ കോ​ടി​രൂ​പ ചെ​ല​വി​ട്ടാ​ണ് പു​തി​യ കെ​ട്ടി​ടം പ​ണി ക​ഴി​പ്പി​ച്ച​ത്.

ആ​ധു​നി​ക സ​ജീ​ക​ര​ണ​ത്തോ​ടു​ള്ള കെ​ട്ടി​ടം മു​ന്‍​പ് പൊ​തു​ച​ന്ത പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം പ​ണി​ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന്നെ 16സെ​ന്‍റ് സ്ഥ​ല​ത്ത് 1.25 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം. താ​ഴ​ത്തെ നി​ല​യി​ല്‍ സ​ന്ദ​ര്‍​ശ​ക​ഗ്യാ​ല​റി​യും ഫ്ര​ണ്ട് ഓ​ഫീ​സും, പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.

അ​ടി​സ്ഥാ​ന ആ​വ​ശ്യ​മാ​യ മു​ല​യൂ​ട്ട​ല്‍ കേ​ന്ദ്ര​മാ​ണ് ഈ ​നി​ല​യി​ലെ പ്ര​ധാ​ന പ്ര​ത്യേ​ക​ത. അം​ഗ പ​രി​മി​ത​ര്‍​ക്കാ​യി പ്ര​ത്യേ​ക ക്യാ​ബി​നും ഇ​തി​ന് പു​റ​മേ ക​ഫ്റ്റീ​രി​യ​യും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

മു​ക​ളി​ലെ നി​ല​യി​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, ലൈ​ബ്ര​റി, വി​ഇ​ഒ, എ​ഇ ഓ​ഫീ​സ്, വാ​ര്‍​ഡ്അം​ഗ​ങ്ങ​ള്‍​ക്കു​ള്ള പ്ര​ത്യേ​ക ക്യാ​ബി​ന്‍ എ​ന്നി​വ​യാ​ണ് സ​ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ച​രി​ത്ര​വും പു​രാ​രേ​ഖ​ക​ളും ആ​ളു​ക​ള്‍​ക്ക​റി​യാ​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഫോ​ട്ടോ​ഗ്യാ​ല​റി ഉ​ള്‍​പ്പെ​ടു​ന്ന ച​രി​ത്ര മ്യൂ​സി​യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.