ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​നെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി
Tuesday, July 14, 2020 11:37 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​നെ പൂ​ർ​ണ​മാ​യും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഴു​വ​ൻ വാ​ർ​ഡു​ക​ളേ​യും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. നേ​ര​ത്തേ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു​പേ​ർ ഒ​ഴി​കെ എ​ല്ലാ​വ​രും രോ​ഗ​മു​ക്തി നേ​ടി. രോ​ഗം ക​ണ്ടെ​ത്തി​യ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.​ഇ​ന്ന് എ​ഴു​പ​ത്ത​ഞ്ചോ​ളം പേ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തും. ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ചൊ​വ്വാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യ 66 പേ​ർ​ക്കും കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. ആ​ദ്യം രോ​ഗം സ്ഥി​തീ​ക​രി​ച്ച എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രു​ടെ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്. രോ​ഗം ക​ണ്ടെ​ത്തി​യ ക​ന്‍റോ​ൺ​മെ​ന്‍റ്, ഫോ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​കാ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രു​ടെ പ്രാ​ഥ​മി​ക​പ്പ​ട്ടി​ക ത​യാ​റാ​യി. ഇ​വ​രു​ടെ പ​രി​ശോ​ധ​ന ഉ​ട​ൻ ന​ട​ത്തും. പ​ഞ്ചാ​യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. കു​ര്യാ​ത്തി, വാ​ലൂ​ക്കോ​ണം, കു​ള​പ്പ​ട, പു​ളി​മൂ​ട്, ചി​റ്റു​വീ​ട്, മു​മ്പാ​ല എ​ന്നീ വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ട്.