പ്ര​ള​യ​ത്തി​ൽ ര​ക്ഷ​ക​രാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഒ​ന്നി​ക്ക​ണം: മേ​യ​ർ. കെ. ​ശ്രീ​കു​മാ​ർ
Saturday, August 1, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​നാ​വാ​തെ ദു​രി​ത​ത്തി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​കി​റ്റ് ന​ൽ​കു​ന്ന തീ​ര​ത്തി​നൊ​രു കൈ​ത്താ​ങ്ങ്‌ പ​ദ്ധ​തി മേ​യ​ർ കെ.​ശ്രീ​കു​മാ​ർ പ്ര​ഖ്യാ​പി​ച്ചു. 'കൈ​വി​ടി​ല്ല സ്വ​ന്തം സേ​ന​യെ, ക​രു​ത​ലോ​ടെ ഞ​ങ്ങ​ളും' എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ഹാ​ഷ് ടാ​ഗ്. പ്ര​ള​യം നാ​ടി​നെ വി​ഴു​ങ്ങി​യ​പ്പോ​ൾ ര​ക്ഷ​ക​രാ​യെ​ത്തി​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ കോ​വി​ഡ് മൂ​ലം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് ജീ​വി​ത മാ​ർ​ഗം അ​ട​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹാ​യ​മെ​ത്തി​ക്കേ​ണ്ട​ത് നാ​ടി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​തി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്നും മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.
തീ​ര​ദേ​ശ​ത്തു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 1000 രൂ​പ വി​ല​വ​രു​ന്ന നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഭ​ക്ഷ്യ​കി​റ്റി​ൽ 19 ഇ​ന​ങ്ങ​ളു​ണ്ടാ​വും. ക​ൺ​സ്യൂ​മ​ർ ഫെ​ഡി​നാ​ണ് വി​ത​ര​ണ ചു​മ​ത​ല .
ഇ​തി​ലേ​യ്ക്കാ​യി ഒ​രു കു​ടും​ബ​ത്തി​ന് 1000 രൂ​പ എ​ന്ന​നി​ല​യി​ൽ എ​ത്ര കു​ടും​ബ​ങ്ങ​ളെ വേ​ണ​മെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കാം .

കോ​വി​ഡ് -19 ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം നേ​രി​ട്ട് എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ട് ഓ​ൺ​ലൈ​നാ​യും സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം ന​ഗ​ര​സ​ഭ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സേ​ന​യ്ക്ക് കൈ​ത്താ​ങ്ങാ​വാ​ൻ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ച www. donatetmc.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നാ​യി സ​ഹാ​യ​മെ​ത്തി​ക്കാം. തി​ക​ച്ചും സു​താ​ര്യ​മാ​യി ഈ ​സ​ഹാ​യം അ​വ​രി​ൽ എ​ത്തി​ക്കു​ന്ന​തി​നു​വേ​ണ്ടി ഇ​തി​ലേ​യ്ക്ക് സം​ഭാ​വ​ന ചെ​യ്യു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഈ ​പോ​ർ​ട്ട​ലി​ൽ കൂ​ടി പ​ര​സ്യ​പ്പെ​ടു​ത്തും.

സം​ഭാ​വ​ന​ക​ൾ തു​ക​ക​ളാ​യോ ചെ​ക്കു​ക​ളാ​യോ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 1021020002031 (IFSC FDRL0001021) എ​ന്ന ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ ഫെ​ഡ​റ​ൽ ബാ​ങ്ക്,പാ​ള​യം ബ്രാ​ഞ്ചി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കാം.(​തു​ക​ക​ൾ/​ചെ​ക്കു​ക​ൾ 1000 ത്തി​ന്‍റെ ഗുണിതങ്ങ​ളാ​യി​രി​ക്ക​ണം.
കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സേ​ന​യു​ടെ ദു​രി​ത കാ​ല​ത്തെ ജീ​വി​ത​ത്തി​ന് കൈ​ത്താ​ങ്ങാ​വാ​ൻ സ്ഥാ​പ​ന​ങ്ങ​ൾ , വ്യ​ക്തി​ക​ൾ , സം​ഘ​ട​ന​ക​ൾ , അ​സോ​സി​യേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളും സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും മേ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു.

കി​റ്റി​ൽ ഉ​ൾ​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ: ജ​യ അ​രി (അ​ഞ്ച് കി​ലോ ), പ​ഞ്ച​സാ​ര (ഒ​രു കി​ലോ), തേ​യി​ല (250 ഗ്രാം), ​ചെ​റു​പ​യ​ർ (ഒ​രു​കി​ലോ), മു​ള​ക്പൊ​ടി (500 ഗ്രാം), ​മ​ല്ലി​പ്പൊ​ടി (250 ഗ്രാം), ​മ​ഞ്ഞ​ൾ​പ്പൊ​ടി (100 ഗ്രാം), ​ജീ​ര​കം (100 ഗ്രാം), ​ക​ടു​ക് (100 ഗ്രാം), ​ഉ​ലു​വ (100 ഗ്രാം), ​സ​ൺ​ഫ്ള​വ​ർ ഓ​യി​ൽ(​ഒ​രു ലി​റ്റ​ർ), ബാ​ത്ത് സോ​പ്പ് (ഒ​ന്ന് ), വാ​ഷിം​ഗ് സോ​പ്പ് (ഒ​ന്ന് ), തു​വ​ര​പ്പ​രി​പ്പ് (ഒ​രു കി​ലോ), ക​ട​ല (ഒ​രു കി​ലോ), സ​വാ​ള (ര​ണ്ട് കി​ലോ), ഉ​രു​ള​ക്കി​ഴ​ങ്ങ് (ഒ​രു കി​ലോ), ഉ​ള്ളി (ഒ​രു കി​ലോ), ഉ​പ്പ് ( ഒ​രു ക​വ​ർ ).