വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഫ​ർ​ണി​ച്ച​ർ ക​ട​ത്തിയെന്നു ആരോപണം
Saturday, August 1, 2020 11:36 PM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​വ​ധി ദി​വ​സ​ത്തി​ൽ വാ​മ​ന​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​യ​താ​യി ആ​രോ​പ​ണം. വാ​മ​ന​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​വ​ധി ദി​വ​സം തു​റ​ന്ന് ക​മ്പ്യൂ​ട്ട​റു​ക​ൾ അ​ട​ക്കം ര​ണ്ട് ലോ​ഡ് സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ട് പോ​യ​താ​യി കോ​ൺ​ഗ്ര​സ് വാ​ർ​ഡ് മെ​മ്പ​ർ രാ​ജീ​വ് പി. ​നാ​യ​ർ ആ​രോ​പി​ച്ചു.​പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ ജം​ഗ്ഷ​നി​ലും പ​രി​സ​ര​ത്തും ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​ത​ക്കം നോ​ക്കി​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​മ​ല്ലെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​പ്പോ​ഴും ക​യ​റി ഇ​റ​ങ്ങു​ന്ന നേ​താ​വ് എ​ത്തി​യ​ത്.

സം​ശ​യം തോ​ന്നി​യ പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​രം അ​റി​യി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ത്തു​ന്ന​തി​നി​ട​യി​ൽ ര​ണ്ടാ​മ​ത്തെ ലോ​ഡും ക​യ​റ്റി നേ​താ​വ് മു​ങ്ങി. ഇ​തി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ​യും പ്ര​സി​ഡ​ന്‍റി​ന്‍റെ​യും ഒ​ത്താ​ശ ഉ​ണ്ടെ​ന്നും ഇ​തി​നെ​തി​രെ ബ​ന്ധ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.