ഹോ​ട്ട​ലി​ൽ നി​ന്നും പാ​ഴ്സ​ൽ വാ​ങ്ങാ​നെ​ത്തി​യ​വ​രെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Saturday, August 1, 2020 11:36 PM IST
പോ​ത്ത​ൻ​കോ​ട് : ഹോ​ട്ട​ലി​ൽ നി​ന്നും പാ​ഴ്​സ​ൽ വാ​ങ്ങാ​നെ​ത്തി​യ​വ​രെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. പോ​ത്ത​ൻ​കോ​ട് ദു​ബാ​യ് ഹോ​ട്ട​ലി​ൽ നി​ന്നും പാ​ർ​സ​ൽ വാ​ങ്ങാ​നെ​ത്തി​യ പാ​ലോ​ട്ടു​കോ​ണം സ്വ​ദേ​ശി​ക​ളാ​യ വൈ​ഷ്ണ​വ് (എ​ട്ട് ), കൃ​ഷ്ണ (18) എ​ന്നി​വ​രെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വ​തി​യെ​യു​മാ​ണ് ഹോ​ട്ട​ൽ ഉ​ട​മ​യും ജീ​വ​ന​ക്കാ​ര​നും ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. ഹോ​ട്ട​ൽ ഉ​ട​മ​യും ജീ​വ​ന​ക്കാ​രും ത​ന്‍റെ ക​വി​ള​ത്ത് അ​ടി​ച്ച​താ​യും ജ്യേ​ഷ്ഠ​നെ നെ​ഞ്ചി​ൽ ച​വി​ട്ടി​യ​താ​യും വൈ​ഷ്‌​ണ​വ് പ​റ​ഞ്ഞു. മ​ർ​ദ​ന​മേ​റ്റ​വ​ർ ക​ന്യാ​കു​ള​ങ്ങ​ര ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടി. പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഭ​ക്ഷ​ണം വാ​ങ്ങി​യി​ട്ട് പൈ​സ ന​ൽ​കാ​തെ പോ​കു​ക​യും അ​ത് ചോ​ദ്യം ചെ​യ്പ്പോ​ൾ ഇ​വ​ർ ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​താ​യും പി​ന്നീ​ട് ഇ​വ​ർ ആ​ളു​ക​ളെ​യും കൂ​ട്ടി വ​ന്ന് പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത​താ​യി ഹോ​ട്ട​ൽ ഉ​ട​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.കോ​മേ​ഴ്സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സ്റ്റാ​ര്‍​ട്ട​പ്പ് സം​ബ​ന്ധ​മാ​യ വെ​ബി​നാ​റി​ൽ കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​സ്.​വി. മ​ഞ്ജു, അ​ധ്യാ​പ​ക​രാ​യ ഒ.​സ്വ​പ്‍​ന , അ​നൂ​പ് അ​ര്‍​ജു​ന്‍,ക​ണ്‍​വീ​ന​ര്‍ എ.​ജെ. ല​ക്ഷി, ഐ​ക്യു​എ​സി ക​ണ്‍​വീ​ന​ര്‍ ഡോ.​എ.​എ​സ് .രാ​ഖി എ​ന്നി​വ​രും കോ​ള​ജി​ലെ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.