5000 ക​ട​ന്ന് കോവിഡ് ബാ​ധി​ത​ർ
Sunday, August 2, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 5131 ആ​യി. മേ​യ് മൂ​ന്നി​ന് 17 രോ​ഗ​ബാ​ധി​ത​ർ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ജി​ല്ല​യി​ൽ മൂ​ന്നു മാ​സം കൊ​ണ്ടാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 5000 ത്തി​നു മു​ക​ളി​ലെ​ത്തി​യ​ത്. അ​താ​യ​ത് മൂ​ന്നു മാ​സം കൊ​ണ്ട ് ജി​ല്ല​യി​ൽ മു​ന്നൂ​റി​ര​ട്ടി​യി​ലേ​റെ പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ഇ​തു​വ​രെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 4714 ആ​യി. കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ൽ 91 ശ​ത​മാ​നം പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​തെ​ന്ന് ക​ടു​ത്ത ആ​ശ​ങ്ക​യു​മു​ള​വാ​ക്കു​ന്ന​താ​ണ്.
അ​തി​നി​ടെ ജി​ല്ല​യി​ൽ 377 പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സ​ത്തി​ൽ ഇ​ത്ര​യ​ധി​കം പേ​ർ​ക്ക് ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​തും ഇ​താ​ദ്യ​മാ​യാ​ണ്.
രോ​ഗ​ബാ​ധി​ത​രി​ൽ 363 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണെ​ന്ന​തും ത​ല​സ്ഥാ​നം നേ​രി​ടു​ന്ന ആ​ശ​ങ്ക​യു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ന്നു.
അ​തേ​സ​മ​യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി വി​ജ​യ​ല​ക്ഷ്മി​യു​ടെ (68) മ​ര​ണം കോ​വി​ഡ് മൂ​ല​മാ​യി​രു​ന്നെ​ന്ന് ആ​ല​പ്പു​ഴ​യി​ലെ നാ​ഷ​ണ​ൽ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രോ​ഗ​ബാ​ധ മൂ​ലം ജി​ല്ല​യി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 13 ആ​യി.
നി​ല​വി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത് 3472 പേ​രാ​ണ്. 66 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ഇ​ന്ന​ലെ പു​തു​താ​യി 1904 രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യ​പ്പോ​ൾ 1825 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ഇ​തോ​ടെ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 17,658 ആ​യി.
ഇ​തി​ൽ 14,078 പേ​ർ വീ​ടു​ക​ളി​ലും 2,683 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും 897 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.