റിക്കവറി വാൻ ഇടിച്ച് ഒ​രാ​ൾ മ​രി​ച്ചു
Sunday, August 2, 2020 11:40 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട റി​ക്ക​റി​വാ​ൻ ബൈ​ക്കി​ലും നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലും ഇ​ടി​ച്ച ശേ​ഷം ക​ട​യു​ടെ മു​ന്‍​വ​ശ​ത്തെ റൂ​ഫിംഗ് ​ത​ക​ര്‍​ത്ത് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ഇ​ന്‍​ഷ്വ​റ​ന്‍​സ് ഓ​ഫീ​സ​ര്‍ മ​രി​ച്ചു. ഇ​തേ വ​കു​പ്പി​ല്‍ ജോ​ലി നോ​ക്കു​ന്ന മ​റ്റൊ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു.

സ്റ്റേ​റ്റ് ഇ​ന്‍​ഷ്വ​റ​ന്‍​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലെ ജി​ല്ലാ ഓ​ഫീ​സ​റാ​യ കാ​രേ​റ്റ് കൈ​പ്പ​ള്ളി വീ​ട്ടി​ല്‍ വേ​ണു​ഗോ​പാ​ലാ​ണ്(51) ആ​ണ് മ​രി​ച്ച​ത്. ഇ​ന്‍​ഷ്വ​റ​ന്‍​സ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ല്‍ ത​ന്നെ ജോ​ലി നോ​ക്കു​ന്ന തൈ​യ്ക്കാ​ട് ആ​ര്‍. ജി.​ഭ​വ​നി​ല്‍ വേ​ണുഗോപാലിനാണ് (52)പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​എം​സി റോ​ഡി​ല്‍ തൈ​ക്കാ​ട് പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​രേ​റ്റ് നി​ന്നുവ​ന്ന വേ​ണുഗോപാൽ തൈ​ക്കാ​ട്ടുവ​ച്ച് സു​ഹ്യ​ത്തി​നെ ക​ണ്ട് കാ​ര്‍ നി​ര്‍​ത്തി പു​റ​ത്തി​റ​ങ്ങി നി​ന്ന് സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ൾ റി​ക്ക​വ​റി വാ​ൻ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ തൈ​ക്കാ​ട് സ്വ​ദേ​ശി വേ​ണുഗോപാൽ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

നി​യ​ന്ത്ര​ണം വി​ട്ട വാൻ‍ റോ​ഡ് വ​ശ​ത്ത് വ​ച്ചി​രു​ന്ന ബൈ​ക്കി​ലും കാ​റി​ലും റോഡ് സൈഡിൽ സം​സാ​രി​ച്ചു നി​ന്നി​രു​ന്ന​വ​രെ​യ​യും ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യും സ​മീ​പ​ത്തെ ക​ട​യു​ടെ മു​ന്‍​വ​ശ​ത്തെ റൂ​ഫിങ്ങും ത​ക​ര്‍​ത്ത് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് റോ​ഡി​ൽ ഡീ​സ​ല്‍ വീ​ണ​തി​നെ തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി റോ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കി .പ​രേ​ത​യാ​യ ജീ​വ​യാ​ണ് മ​രി​ച്ച വേ​ണു​ഗോ​പാ​ലി​ന്‍റെ ഭാ​ര്യ. മ​ക്ക​ള്‍: ആ​ലേ​ഖ് അ​ന​ഘ .