ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വ​യോ​ധി​ക​ൻ മു​ങ്ങി​മ​രി​ച്ചു
Monday, August 3, 2020 11:24 PM IST
വി​ഴി​ഞ്ഞം:​ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വ​യോ​ധി​ക​ൻ മു​ങ്ങി മ​രി​ച്ചു. പ​ടി​ഞ്ഞാ​റെ പൂ​ങ്കു​ളം പു​ത്ത​ൻ​വി​ള​യി​ൽ ശ​ശി​ധ​ര​ൻ (75) ആ​ണ് മു​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15 ഓ​ടെ പൂ​ങ്കു​ളം ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നെ​ത്തി​യ ഇ​ദ്ദേ​ഹം വ​സ്ത്ര​ങ്ങ​ൾ ക​ഴു​കി​യ​തി​ന് ശേ​ഷം കു​ള​ത്തി​ലി​റ​ങ്ങി കു​ളി​ക്ക​വെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സ​മീ​പ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന യു​വാ​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വി​വ​രം കോ​വ​ളം പോ​ലീ​സി​നെ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് വി​ഴി​ഞ്ഞ​ത്ത് നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി ഇ​ദ്ദേ​ഹ​ത്തെ ക​ര​യ്ക്കെ​ത്തി​ച്ച് 108 അം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: മേ​രി. ര​തീ​ഷ്, ഷൈ​നി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഒ​രാ​ഴ്ച​യ്ക്ക് മു​മ്പ് സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ പൂ​ങ്കു​ളം ആ​ന​ക്കു​ഴി സ്വ​ദേ​ശി​യാ​യ​യു​വാ​വും ഇ​തേ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചി​രു​ന്നു.