ക​ള്ള് ഷാ​പ്പ് ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം
Monday, August 3, 2020 11:31 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വ​യ്യേ​റ്റ് മാ​ണി​ക്കോ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ള്ള് ഷാ​പ്പ് ആ​രം​ഭി​ക്കു​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പി​ൻ​തു​ണ​യു​മാ​യി ബി​ജെ​പി​യും യു​വ​മോ​ർ​ച്ച​യും രം​ഗ​ത്ത്.
നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് വ​യ്യേ​റ്റ് ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. ര​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​മോ​ർ​ച്ച പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ദീ​ഷ് മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യി​മ​യി​ൽ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മാ​മൂ​ട് മ​ധു , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്തു വെ​ഞ്ഞാ​റ​മൂ​ട് ,ക​ർ​ഷ​ക മോ​ർ​ച്ച മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കീ​ഴാ​യി​കോ​ണം ഭാ​സി, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കീ​ഴാ​യി​കോ​ണം മോ​ഹ​ന​ൻ, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​മാ​യ ഭ​ഗ​വ​തി​കോ​ണം ര​വി, മ​ഹി​ളാ മോ​ർ​ച്ച പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശാ​ന്തി സ​ന്തോ​ഷ്, വ​യ്യേ​റ്റ് മ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.