ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ എ​മ​ര്‍​ജ​ന്‍​സി വെ​റ്ററി​ന​റി ടീം
Monday, August 3, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് എ​മ​ര്‍​ജ​ന്‍​സി വെ​റ്റ​റി​ന​റി ടീം ​സ​ജ്ജീ​ക​രി​ച്ചു.
വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍, ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ര്‍, അ​റ്റ​ന്‍​ഡ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്കും.
ഇ​തി​നു പു​റ​മെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം മൃ​ഗാ​ശു​പ​ത്രി​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ക​ഴി​യാ​തെ വ​രു​ന്ന​വ​രു​ടെ വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ ചി​കി​ത്സാ ഉ​പ​ദേ​ശം ന​ല്‍​കു​ന്ന​തി​നും മൃ​ഗാ​ശു​പ​ത്രി​ക​ളി​ല്‍ ആ​ള്‍​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി ടെ​ലി വെ​റ്റ​റി​ന​റി സം​വി​ധാ​ന​വും വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
എ​മ​ര്‍​ജ​ന്‍​സി വെ​റ്റ​റി​ന​റി ടീ​മി​ന്‍റെ ഫ്ലാഗ് ഓ​ഫ് ക​ര്‍​മം ആ​റാ​ലും​മൂ​ട് പ്ര​ദേ​ശി​ക മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ വ​ച്ചു കെ.​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ടെ​ലി വെ​റ്റ​റി​ന​റി സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​ നി​ര്‍​വ​ഹി​ച്ചു.