ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ൽ എ​സ്ബി​ഐ​യു​ടെ മൊ​ബൈ​ൽ എ​ടി​എം
Tuesday, August 4, 2020 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ മൊ​ബൈ​ൽ എ​ടി​എം വ​ഴി എ​സ്ബി​ഐ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി.
​പൂ​ന്തു​റ മു​ത​ൽ വ​ർ​ക്ക​ല വ​രെ​യു​ള്ള തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ മൊ​ബൈ​ൽ എ​ടി​എ​മ്മി​ന്‍റെ സേ​വ​നം ല​ഭി​ച്ചു. മൊ​ബൈ​ൽ എ​ടി​എം സ​ർ​വീ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് എ​സ്ബി​ഐ തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ൾ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ മൃ​ഗേ​ന്ദ്ര ലാ​ൽ ദാ​സ് നി​ർ​വ​ഹി​ച്ചു.​ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ അ​ര​വി​ന്ദ് ഗു​പ്ത, ഇ​ന്ദ്ര​നീ​ൽ ഭാ​ഞ്ച ഡി​ജി​എം ല​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വെ​ള്ള​റ​ട​യി​ലും
കു​ന്ന​ത്തു​കാ​ല്‍
പ​ഞ്ചാ​യ​ത്തി​ലും ആ​ശ​ങ്ക

വെ​ള്ള​റ​ട: സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വെ​ള്ള​റ​ട​യി​ലും കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ലും വ​ര്‍​ധി​ക്കു​ന്നത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു.​കു​ന്ന​ത്തു​കാ​ലി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ഒ​ന്പ​തു പേ​ര്‍​ക്കും വെ​ള്ള​റ​ട​യി​ല്‍ ആ​റും അ​മ്പൂ​രി​യി​ലും ഒ​റ്റ​ശേ​ഖ​ര​മം​ഗ​ല​ത്തും ഓ​രോ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.​യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രോ​ഗ്യ​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ശൂ​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. എ​ന്നാ​ല്‍ അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് പ്ര​തി​ഷേ​ത​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.