നെ​യ്യാ​റ്റി​ന്‍​ക​ര മ​ണ്ഡ​ല​ത്തി​ല്‍ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ല്‍ 113 കോ​വി​ഡ് രോ​ഗി​ക​ള്‍
Thursday, August 6, 2020 11:45 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്കു​ക​ള്‍ ഉ​യ​രു​ന്നു.
ജാ​ഗ്ര​ത അ​നി​വാ​ര്യ​മെ​ന്ന് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ. ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 113 ആ​യി. അ​ഞ്ചി​നു മാ​ത്രം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 42 പേ​ര്‍​ക്കാ​ണ് .
മ​ണ്ഡ​ല​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തും ഇ​തേ ദി​വ​സം ത​ന്നെ. ഇ​തി​ല്‍ പ​ത്തു പേ​ര്‍ കാ​രോ​ട് സ്വ​ദേ​ശി​ക​ളും ആ​റു​പേ​ര്‍ ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളും നാ​ലു​പേ​ര്‍ ക​ഞ്ചാം​പ​ഴി​ഞ്ഞി സ്വ​ദേ​ശി​ക​ളു​മാ​ണ്. ഇ​വ​ര്‍​ക്കെ​ല്ലാം സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്.

ആ​റ​യൂ​ര്‍, കാ​ക്ക​വി​ള, പ്ലാ​മൂ​ട്ടു​ക്ക​ട ഇ​രി​ച്ച​ല്ലൂ​ര്‍, കൊ​ട​ങ്ങാ​വി​ള, ചാ​യ്ക്കോ​ട്ടു​കോ​ണം, അ​മ​ര​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് വീ​തം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര കൃ​ഷ്ണ​ന​ഗ​ര്‍, ആ​ല്‍​ത്ത​റ​വി​ളാ​കം, മ​രി​യാ​പു​രം, അ​യി​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ ആ​ള്‍​ക്കു വീ​ത​വും രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു.