ബോ​ണ​ക്കാ​ട്- അം​ബാ​സ​മു​ദ്രം റോ​ഡ്; സാ​ധ്യ​താ പ​ഠ​നം പ​രി​ഗ​ണ​ന​യി​ൽ
Sunday, August 9, 2020 11:59 PM IST
വി​തു​ര: ബോ​ണ​ക്കാ​ട് -പാ​ണ്ടി​പ്പ​ത്ത് - അം​ബാ​സ​മു​ദ്രം റോ​ഡ് പു​ന​രു​ദ്ധാ​ര​ണം സം​ബ​ന്ധി​ച്ചു​ള്ള സാ​ധ്യ​താ പ​ഠ​നം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ട് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.
കേ​ര​ള​ത്തെ ത​മി​ഴ്നാ​ടു​മാ​യി ചു​രു​ങ്ങി​യ ദൂ​ര​ത്തി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്‍റെ ന​വീ​ക​ര​ണം സം​ബ​ന്ധി​ച്ച പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് ചെ​മ്പ​ൻ​കോ​ട് വി. ​മ​ണി​ക​ണ്ഠ​ൻ കാ​ണി​മൂ​പ്പ​ൻ ന​ൽ​കി​യ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യു​ടെ മ​റു​പ​ടി​യാ​യാ​ണു അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.​ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ ബാ​ല​രാ​മ​വ​ര്‍​മ​യു​ടെ കാ​ല​ത്തു നി​ര്‍​മി​ച്ച ബോ​ണ​ക്കാ​ട്ടു നി​ന്ന് അം​ബാ​സു​ദ്ര​ത്തി​ലേ​ക്കു​ള്ള കു​തി​ര​ത്ത​ടം കാ​ട്ടു​പാ​ത ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു ആ​വ​ശ്യം. റോ​ഡ് വ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​ര​വും തി​രു​നെ​ല്‍​വേ​ലി​യും ത​മ്മി​ലു​ള്ള ദൂ​രം 152 കി​ലോ മീ​റ്റ​റി​ൽ നി​ന്നും എ​ഴു​പ​താ​യി ചു​രു​ങ്ങും. ഇ​തോ​ടെ വാ​ണി​ജ്യ സാ​ധ്യ​ത​ക​ൾ കൂ​ടു​ക​യും വ​ഴി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്യും. കോ​ട്ടൂ​ര്‍ അം​ബാ​സ​മു​ദ്രം, ക​ല്ലാ​ർ– അം​ബാ​സ​മു​ദ്രം റോ​ഡു​ക​ളും ന​വീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പ​രി​ഗ​ണ​ന വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.