കോവിഡ് 19: റാ​പ്പി​ഡ് ടെ​സ്റ്റ് ഇ​ന്ന്
Wednesday, August 12, 2020 11:30 PM IST
നെ​ടു​മ​ങ്ങാ​ട്: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​നാ​ട് ചു​ള്ളി​മാ​നൂ​ർ സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി മ​ണ​ലി​വി​ള സ്വ​ദേ​ശി​യാ​യ യു​വാ​വ് എ​ന്നി​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ലെ പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടി​ലു​ള്ള​വ​രു​ടെ റാ​പ്പി​ഡ് ടെ​സ്റ്റ് ഇ​ന്ന് രാ​വി​ലെ 10 ആ​നാ​ട് ബ​ഡ്സ് സ്കൂ​ളി​ല്‍ വ​ച്ച് ന​ട​ത്തും. അ​തോ​ടൊ​പ്പം വ്യാ​പ​നം കൂ​ടു​ത​ലാ​കു​ന്ന മു​റ​യ്ക്ക് ര​ണ്ട് ദി​വ​സ​ത്തി​ലൊ​രി​ക്ക​ല്‍ ആ​നാ​ട്ട് റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു​ള്ള സ​ഥി​രം സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. കൂ​ടാ​തെ കോ​വി​ഡി​ന് വേ​ണ്ടി മാ​ത്രം ഒ​രു ജൂ​ണി​യ​ര്‍ ഡോ​ക്ട​റു​ടെ സേ​വ​നം കൂ​ടി ആ​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ അ​നു​വ​ദി​ച്ചാ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.