വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്എ​ഫ്ഇ ശാ​ഖ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു
Wednesday, August 12, 2020 11:31 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കെ​എ​സ്എ​ഫ്ഇ വെ​ഞ്ഞാ​റ​മൂ​ട് ശാ​ഖ​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ശാ​ഖ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.
ജീ​വ​ന​ക്കാ​രെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​പോ​യി. ക​ഴി​ഞ്ഞ 30 മു​ത​ൽ ശാ​ഖ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ മു​ഴു​വ​ൻ പേ​രും നീ​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന വി​വ​രം അ​ത​ത് പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്ക​ണം.
ശാ​ഖ​യി​ൽ അ​വ​സാ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ തീ​യ​തി മു​ത​ൽ 14 ദി​വ​സം വ​രെ​യാ​ണ് നി​രീ​ക്ഷ​ണ കാ​ല​യ​ള​വ്. പ​നി, തൊ​ണ്ട​വേ​ദ​ന , ജ​ല​ദോ​ഷം, മൂ​ക്കൊ​ലി​പ്പ്, ശ്വാ​സ​ത​ട​സം എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​കേ​ണ്ട​താ​ണെ​ന്നും നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ ജി.​സ​ന്തോ​ഷ് അ​റി​യി​ച്ചു.