വ​ർ​ക്ക​ല​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നുപേ​ർ മ​രി​ച്ച നി​ല​യി​ൽ
Tuesday, September 15, 2020 11:43 PM IST
വ​ർ​ക്ക​ല: വ​ർ​ക്ക​ല​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ച നി​ല​യി​ൽ. വെ​ട്ടൂ​ർ 'ശ്രീ​ല​ക്ഷ് മി 'യി​ൽ ശ്രീ​കു​മാ​ർ(58), ഭാ​ര്യ മി​നി(52), മ​ക​ൾ അ​ന​ന്ത​ല​ക്ഷ്മി (26) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ട്ടി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ട​ത്. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ അ​യ​ൽ​വാ​സി​ക​ൾ വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ തീ​പ​ട​ർ​ന്ന​ത് ക​ണ്ടി​രു​ന്നു. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ർ​ക്ക​ല അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി തീ ​അ​ണ​യ്ക്കു​ക​യും മൂ​ന്നു​പേ​രു​ടെ​യും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ശ്രീ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​ന്‍റെ ശു​ചി​മു​റി​യി​ലും ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും മൃ​ത​ദേ​ഹം കി​ട​പ്പു മു​റി​യി​ലും ആ​ണ് കി​ട​ന്നി​രു​ന്ന​ത്.

ക​ട​ബാ​ധ്യ​ത മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. അ​ന​ന്ത​ല​ക്ഷ്മി ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ശ്രീ​കു​മാ​ർ ഐ​എ​സ്ആ​ർ​ഒ​യി​ലെ ക​രാ​ർ ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.​പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.