കുതിച്ചുയർന്ന് കോവിഡ് ബാധ; ഇന്നലെ‍ 675 രോഗികൾ
Wednesday, September 16, 2020 11:02 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 675 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. ഇ​തി​ല്‍ 542 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. പു​തു​താ​യി 2,400 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 2,212 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി. 20,889 പേ​ര്‍ വീ​ടു​ക​ളി​ലും 585 പേ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ല്‍ 3,808 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​ന്ന​ലെ 726 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. നേ​ര​ത്തേ അ​യ​ച്ച 402 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ള്‍ ല​ഭി​ച്ചു. ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ 90 ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 3,417 പേ​രെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു. കോ​വി​ഡ് അ​നു​ബ​ന്ധ​മാ​യി ഇ​ന്ന​ലെ 2,046 വാ​ഹ​ന​പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി.

ക​ണ്ടെ​യ്ന്‍​മെ​ന്‍റ്സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ്പ​റേ​ഷ​നു കീ​ഴി​ലെ ക​ഴ​ക്കൂ​ട്ടം(​വാ​റു​വി​ളാ​കം കോ​ള​നി പ്ര​ദേ​ശ​ങ്ങ​ള്‍), പാ​ല്‍​കു​ള​ങ്ങ​ര(​തേ​ങ്ങാ​പ്പു​ര ലെ​യി​ന്‍, ക​വ​റ​ടി പ്ര​ദേ​ശ​ങ്ങ​ള്‍), നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ഡ​പ​ക്കു​ന്ന് (ആ​ന​പ്പാ​റ, വ​ട്ട​വി​ള പ്ര​ദേ​ശ​ങ്ങ​ള്‍ മാ​ത്രം), മ​ല​യി​ന്‍​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ അ​ണ​പ്പാ​ട് (ഉ​ദ​യാ ഗാ​ര്‍​ഡ​ന്‍ പ്ര​ദേ​ശ​ങ്ങ​ള്‍), മു​ട​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ട​ക്ക​ല്‍, ചെ​മ്പൂ​ര്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു. ഇ​വ​യോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ആ​രും​ത​ന്നെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​നു പു​റ​ത്തു​പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.
ക​ണ്ടെ​യ്​ന്‍​മെ​ന്‍റ് സോ​ണ്‍ പി​ന്‍​വ​ലി​ച്ചു
തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മാ​ല​യ്ക്ക​ല്‍, പ​ന​പ്പാം​കു​ന്ന്, ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​ലൈ​കോ​ണം, ഇ​രി​ഞ്ഞാ​ല്‍, പ​ള്ളി​വേ​ട്ട, അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മ​രു​തം​കോ​ട്, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ക്ക്, പു​ളി​മൂ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ന്‍​മെന്‍റ്് സോ​ണ്‍ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.