പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, September 16, 2020 11:02 PM IST
പോ​ത്ത​ൻ​കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഫോ​ണി​ൽ പ​രി​ച​യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് പേ​രു​മ​ല മ​ഞ്ച റ​സി​യ മ​ൻ​സി​ലി​ൽ തൗ​ഫീ​ഖി (19) നെ​യാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പോ​ത്ത​ൻ​കോ​ട് എ​സ്എ​ച്ച്ഒ ഡി. ​ഗോ​പി, എ​സ്​ഐ വി.​എ​സ്.​അ​ജീ​ഷ്, ഗ്രേ​ഡ്എ​സ്ഐമാ​രാ​യ ര​വീ​ന്ദ്ര​ൻ, സു​നി​ൽ​കു​മാ​ർ, ഷാ​ബു, സിപി​ഒ അ​രു​ൺ ശ​ശി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.