ജോ​ർ​ജ് മേ​ഴ്‌​സി​യ​റി​ന് ത​ല​സ്ഥാ​ന​ത്തി​ന്‍റെ യാ​ത്രാ​മൊ​ഴി
Friday, September 18, 2020 12:44 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും മു​ൻ കോ​വ​ളം എം​എ​ൽ​എ​യു​മാ​യ ജോ​ർ​ജ്‌ മേ​ഴ്‌​സി​യ​റി​ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ യാ​ത്രാ​മൊ​ഴി ന​ൽ​കി. ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​സ്വ​വ​സ​തി​യി​ൽ​നി​ന്നും ഡി​സി​സി ഓ​ഫീ​സി​ൽ കൊ​ണ്ടു​വ​ന്ന് പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച ഭൗ​തി​ക ദേ​ഹ​ത്തി​ൽ അ​ന്ത്യാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ സം​സ്ഥാ​ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ എ​ത്തി​ച്ചേ​ർ​ന്നു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ മൃ​ത​ദേ​ഹ​ത്തി​ൽ പാ​ർ​ട്ടി പ​താ​ക പു​ത​പ്പി​ച്ച് പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു. എ.​കെ.​ആ​ന്‍റ​ണി, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ ചാ​ണ്ടി, കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി, ബെ​ന്നി ബെ​ഹ​നാ​ൻ എം​പി എ​ന്നി​വ​ർ​ക്കു​വേ​ണ്ടി​യും പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു. വി.​എം.​സു​ധീ​ര​ൻ, എം.​എം.​ഹ​സ​ൻ, ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, മു​ൻ​മ​ന്ത്രി​മാ​രാ​യ എം.​വി​ജ​യ​കു​മാ​ർ, നീ​ല​ലോ​ഹി​ത​ദാ​സ്, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ത​മ്പാ​നൂ​ർ ര​വി, പാ​ലോ​ട് ര​വി, മ​ണ​ക്കാ​ട് സു​രേ​ഷ്, വി.​എ​സ്.​ശി​വ​കു​മാ​ർ എം​എ​ൽ​എ, വി​ജ​യ​ൻ തോ​മ​സ്, കെ.​സി.​റോ​സ​ക്കു​ട്ടി ടീ​ച്ച​ർ, കെ.​പി.​അ​നി​ൽ​കു​മാ​ർ, എ​ൻ.​ശ​ക്ത​ൻ, പ​ന്ത​ളം സു​ധാ​ക​ര​ൻ, എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, കെ.​മോ​ഹ​ൻ​കു​മാ​ർ, ജോ​ൺ വി​നേ​ഷ്യ​സ്, പി.​എ​സ്.​പ്ര​ശാ​ന്ത്, മു​ട​വ​ൻ​മു​ക​ൾ ര​വി, ആ​ർ.​വി.​രാ​ജേ​ഷ്, ആ​റ്റി​പ്ര അ​നി​ൽ, ബീ​മാ​പ​ള്ളി റ​ഷീ​ദ് തു​ട​ങ്ങി​യ​വ​രും ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

ഡി​സി​സി ഭാ​ര​വാ​ഹി​ക​ളും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രും പാ​ർ​ട്ടി​യു​ടെ നി​ര​വ​ധി ബ​ഹു​ജ​ന സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും റീ​ത്തു​ക​ൾ സ​മ​ർ​പ്പി​ച്ചു. 11 ഓ​ടെ പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം 12ന് ​പാ​റ്റൂ​ർ സെ​മി​ത്തേ​രി​യി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ജോ​ർ​ജ് മേ​ഴ്‌​സി​യ​റു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.