നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Friday, September 18, 2020 12:46 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ മ​ധു സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. എം​എ​ല്‍​എ ഫ​ണ്ടു​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച 14 യൂ​ണി​റ്റ് ഉ​ൾ​പ്പെ​ടെ 30 ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ളാ​ണ് ഇ​വി​ടെ നി​ല​വി​ലു​ള്ള​ത്. ഗു​രു​ത​ര വൃ​ക്ക രോ​ഗം ബാ​ധി​ച്ച് ഡ​യാ​ലി​സി​സി​ൽ മാ​ത്രം പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ക​ഴി​യു​ന്ന അ​നേ​ക​രു​ടെ പ്ര​തീ​ക്ഷാ കേ​ന്ദ്ര​മാ​യി ഈ ​സ്ഥാ​പ​നം മാ​റു​ക​യാ​ണെ​ന്ന് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ൽ മു​ന്നൂ​റ്റി അ​മ്പ​തോ​ളം പേ​രാ​ണ് ത​ങ്ങ​ളു​ടെ ഇ​വി​ടെ ഡ​യാ​ലി​സി​സി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്‌​ഘാ​ട​നം നേ​ര​ത്തെ ക​ഴി​ഞ്ഞു​വെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​നം ഇ​ന്ന​ലെ​യാ​ണ് ആ​രം​ഭി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ര​വ​ധി ടെ​സ്റ്റു​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി. ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ളി​ലെ ഫ്ലൂ​യി​ഡു​ക​ളു​ടെ ഇ​ലെ​ക്ട്രോ​ലൈ​റ്റ് ബാ​ല​ൻ​സ്, ഫ്ലൂ​യി​ഡ് ക​ൾ​ച്ച​ർ റി​പ്പോ​ർ​ട്ട്, ആ​ര്‍​ഒ ട്രീ​റ്റ് ചെ​യ്ത വെ​ള്ള​ത്തി​ന്‍റെ ടെ​സ്റ്റ്, ബെ​ഡു​ക​ൾ, ത​റ, ചു​മ​രു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വാ​ബ് ടെ​സ്റ്റ് തു​ട​ങ്ങി​യ നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ള്‍ പൂ​ർ​ത്തീ​ക​രി​ച്ചു.