ഭ​ക്ഷ്യ​കി​റ്റു​ക​ളെ കു​റി​ച്ച് വ്യാ​പ​ക പ​രാ​തി; അന്പൂരി പഞ്ചായത്ത് ഓഫീസ് കോൺഗ്രസ് ഉപരോധിച്ചു
Friday, September 18, 2020 12:46 AM IST
വെ​ള്ള​റ​ട: അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​നു കി​ഴി​ലെ സി​ഡി​എ​സ് ഭ​ര​ണ​സ​മി​തി വാ​ര്‍​ഡു​ക​ളി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ്യ കി​റ്റി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം. അ​ഞ്ചു കി​ലോ അ​രി,400 ഗ്രാം ​വെ​ളി​ച്ചെ​ണ്ണ, 100 ഗ്രാം ​തേ​യി​ല, 100 ഗ്രാം ​മു​ള​ക് പ്പോ​ടി, ഒ​രു കി​ലോ ആ​ട്ട, ഒ​രു കു​പ്പി ലോ​ഷ​ന്‍, അ​ര കി​ലോ പ​ഞ്ച​സാ​ര അ​ട​ങ്ങി​യ കി​റ്റി​ന് 300 രൂ​പ​യോ​ളം മാ​ത്ര​മേ വി​ല​വ​രൂ. എ​ന്നാ​ൽ ഇ​തി​ന് അ​ഞ്ഞു​റു രൂ​പ​യാ​ണ് വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്. സാ​ധ​ന​ങ്ങ​ളു​ടെ പാ​യ്ക്ക​റ്റി​ല്‍ അ​ള​വും തൂ​ക്ക​വും വി​ല​യും കാ​ലാ​വ​ധി തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു. സാ​ധ​ന​ങ്ങ​ള്‍ തി​രി​ക്കെ വാ​ങ്ങി കു​ടും​ബ​ശ്രീ​ക്കാ​ര്‍​ക്ക് വി​ല തി​രി​ച്ചു​ന​ല്‍​ക്ക​ണ​മെ​ന്ന് ആ​വി​ശ്യ​പ്പെ​ട്ട് സ​മ​ര​ക്കാ​ര്‍ പ​ഞ്ചാ​യ​ത്തി​നു​ള്ളി​ലേ​ക്ക് ത​ള്ളി ക​യ​റി​യ​ത് ഏ​റെ നേ​രം വാ​ക്കു ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി. തു​ട​ര്‍​ന്ന് ര​ണ്ടു ദി​വ​സ​ത്തി​ന​കം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കൂ​ടി സം​ഭ​വം അ​ന്വേ​ക്ഷി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റും, സെ​ക്ര​ട്ട​റി​യും ഉ​റ​പ്പ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.