അ​രിചാ​ക്കു​മാ​യി വ​ന്ന ലോ​റി​യി​ൽ പെ​രു​മ്പാ​മ്പ്
Friday, September 18, 2020 11:05 PM IST
കാ​ട്ടാ​ക്ക​ട: അ​രി ചാ​ക്കു​മാ​യി വ​ന്ന ലോ​റി​യി​ൽ പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.​ഇ​ന്ന​ലെ രാ​വി​ലെ മ​ല​യി​ൻ​കീ​ഴ് മ​ച്ചേ​ൽ സ​പ്ലൈ​ക്കോ പി​ഡി​എ​സ്ഡി​പ്പോ​യി​ലാ​ണ് സം​ഭ​വം. കാ​ല​ടി​യി​ൽ നി​ന്നും മ​ട്ട അ​രി​യു​മാ​യി​മ​ച്ചേ​ൽ ഗോ​ഡൗ​ണി​ൽ എ​ത്തി​യ ലോ​റി​യി​ലാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​വ​ർ പൂ​ജ​പ്പു​ര സ്നേ​ക്ക്പാ​ർ​ക്കി​ലെ പ്ര​ഭാ​ത് സ​ജി​യെ വി​വ​രം അ​റി​യി​ക്കു​ക​യും സ​ജി​യെ​ത്തി​യാ​ണ്പെ​രു​മ്പാ​മ്പി​നെ ചാ​ക്കി​ൽ ആ​ക്കി​യ​ത്. ഏ​ഴ​ടി​യോ​ളം നീ​ള​മു​ള്ള പാ​മ്പി​ന് ര​ണ്ടു​വ​യ​സോ​ളം പ്രാ​യം വ​രും. ലോ​റി ഡ്രൈ​വ​ർ രാ​ത്രി​യി​ലെ യാ​ത്ര​യി​ൽ വി​ശ്ര​മ​ത്തി​നാ​യി​റോ​ഡ് വ​ശ​ത്തെ മ​ര​കൂ​ട്ട​ങ്ങ​ളു​ടെ കീ​ഴി​ൽ നി​റു​ത്തി​യി​ട്ട​പ്പോ​ൾ പാ​മ്പ് ലോ​റി​ക്ക്മു​ക​ളി​ൽ വീ​ഴു​ക​യും പി​ന്നീ​ട് വാ​ഹ​നം നീ​ങ്ങി തു​ട​ങ്ങി​യ​പ്പോ​ൾ ര​ക്ഷ​പ്പെ​ടാ​നാ​യി​ചാ​ക്ക് കെ​ട്ടി​ലേ​ക്ക് പ​തു​ങ്ങി​യ​താ​കാം എ​ന്നാ​ണ് നി​ഗ​മ​നം. ഇ​പ്പോ​ൾ പൂ​ജ​പ്പു​ര​യി​ലെ​സ്നേ​ക്ക് പാ​ർ​ക്കി​ൽ ഉ​ള്ള പെ​രു​മ്പാ​മ്പി​നെ ഇ​ന്ന് രാ​വി​ലെ വ​ഴു​ത​ക്കാ​ട് വ​നം​കു​പ്പി​ന് കൈ​മാ​റും എ​ന്നു പ്ര​ഭാ​ത് സ​ജി പ​റ​ഞ്ഞു.