ജില്ലയിൽ കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്രം! 824 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Saturday, September 19, 2020 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഇ​ന്ന​ലെ 824 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ജി​ല്ല​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം എ​ണ്ണൂ​റി​ലേ​റെ പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 783 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​തി​നു പു​റ​മെ നാ​ല് പേ​രു​ടെ മ​ര​ണം കൂ​ടി കോ​വി​ഡ് മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 168 ആ​യി.

ഇ​ന്ന​ല​ത്തെ രോ​ഗ​ബാ​ധി​ത​രി​ൽ 147 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 36 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം പി​ടി​പെ​ട്ടു. ഇ​തി​ൽ 25 പേ​രും ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ്. വീ​ട്ടുനി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന 34 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​ലു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം 564 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി.

ചെ​ന്പ​ഴ​ന്തി സ്വ​ദേ​ശി ഷാ​ജി(47), മൂ​ഴി സ്വ​ദേ​ശി ത​ങ്ക​പ്പ​ൻ പി​ള്ള(87), കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി​നി സീ​ത(94), വ​ള്ളി​ച്ചി​റ സ്വ​ദേ​ശി സോ​മ​ൻ(65) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 347 പേ​ർ സ്ത്രീ​ക​ളും 479 പേ​ർ പു​രു​ഷ​ൻ​മാ​രു​മാ​ണ്. ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 104 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 141 പേ​രു​മു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ്-31, വെ​ഞ്ഞാ​റ​മൂ​ട്-26, പാ​റ​ശാ​ല-25, നെ​യ്യാ​റ്റി​ൻ​ക​ര-15, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം-15, ക​ര​മ​ന-13, പേ​യാ​ട്-11, നെ​ട്ട​യം-11, ക​ല്ലി​യൂ​ർ-10 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ ത്തി​യ​ത്.

ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 25524 ആ​യി. 6628 പേ​രാ​ണ് നി​ല​വി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ 18698 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ പു​തു​താ​യി 1,893 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​തോ​ടെ ജി​ല്ല​യി​ലാ​കെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 25,541 ആ​യി. ഇ​തി​ൽ 4,046 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും 20,875 പേ​ർ വീ​ടു​ക​ളി​ലും 620 ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് നി​രി​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

1,890 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. 577 സാം​പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. 545 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ച്ചു. ക​ള​ക്ട്രേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 186 കോ​ളു​ക​ളാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്. മാ​ന​സി​ക​പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ട ായി​രു​ന്ന 21 പേ​ർ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ലേ​ക്ക് വി​ളി​ച്ചു. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 5,644 പേ​രെ ടെ​ലി​ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 5,245 പേ​രെ സ്ക്രീ​നിം​ഗി​നു വി​ധേ​യ​രാ​ക്കി​യ​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.