വി​ക​സ​ന പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി
Saturday, September 19, 2020 11:23 PM IST
പോത്തൻകോട്: അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മം​ഗ​ലാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഖാ​ൻ മു​ണ്ട​യ്ക്ക​ൽ കോ​ള​നി​യി​ൽ ന​ട​പ്പാ​ക്കി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം മ​ന്ത്രി എ.​കെ. ബാ​ല​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.

ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം 273 അം​ബേ​ദ്ക​ർ കോ​ള​നി​ക​ൾ ഏ​റ്റ​ടു​ത്തു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തി​ൽ 24 ഗ്രാ​മ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​നോ​ട​കം പൂ​ർ​ത്തീ​ക​രി​ച്ചു. ശേ​ഷി​ക്കു​ന്ന​വ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ അ​ഞ്ചു പ​ട്ടി​ക​ജാ​തി ഗ്രാ​മ​ങ്ങ​ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ച​ട​ങ്ങി​ൽ വീ​ഡി​യോ കോ​ൺ​ഫെ​റ​ൻ​സി​ങ്ങി​ലൂ​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

റോ​ഡ് നി​ർ​മാ​ണം, ഡ്രെ​യ്നേ​ജ്, വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി, കു​ടി​വെ​ള്ള പ​ദ്ധ​തി, ലൈ​ബ്ര​റി, സാം​സ്കാ​രി​ക നി​ല​യം, ഓ​പ്പ​ൺ സ്റ്റേ​ജ് എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഖാ​ൻ മു​ണ്ട​യ്ക്ക​ൽ കോ​ള​നി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഒ​രു കോ​ടി​യോ​ളം രൂ​പ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ച്ച​ത്.​ഉ​ദ്ഘാ​ട​ന ശേ​ഷം കോ​ള​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി മു​ഖ്യാ​ഥി​തി​യാ​യി. പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​നി​ബ ബീ​ഗം, മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ങ്ങോ​ട് മ​ധു, വാ​ർ​ഡ് മെ​മ്പ​ർ​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.