ചോ​നാം​പാ​റ​ക്കാ​ർ​ക്ക് ഇ​നി സ്വ​ന്തം ഗ്ര​ന്ഥ​ശാ​ല
Monday, September 21, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി​മേ​ഖ​ല​യാ​യ ചോ​നാം​പാ​റ​യി​ൽ പു​തി​യ ഗ്ര​ന്ഥ​ശാ​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു ഗ്ര​ന്ഥ​ശാ​ല നി​ർ​മി​ക്കു​ന്ന​ത്. ഇ​വി​ടു​ത്തെ​ത​നി​മ ഗോ​ത്ര ക​ലാ​വേ​ദി​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

10 ല​ക്ഷം രൂ​പ​യാ​ണ് ഈ ​പ​ദ്ധ​തി​ക​ൾ​ക്കു നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ചോ​നാം​പാ​റ നി​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ശി​ങ്കാ​രി​മേ​ള​ത്തി​ന് ആ​വ​ശ്യ​മാ​യ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​വും ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹോ​സ്റ്റ​ലു​ക​ളി​ൽ ക​ഴി​യു​ന്ന എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി. ​വി​ജു​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​മ​ണി​ക​ണ്ഠ​ൻ, ബ്ലോ​ക്ക് മെ​മ്പ​ർ എ.​മി​നി, വാ​ർ​ഡ് മെ​മ്പ​ർ വി. ​ര​മേ​ശ​ൻ, ത​നി​മ ഗോ​ത്ര ക​ലാ​വേ​ദി പ്ര​സി​ഡ​ന്റ് എം. ​പ്ര​കാ​ശ്കാ​ണി സെ​ക്ര​ട്ട​റി പി. ​ധ​ന്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.