റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 21, 2020 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഗാ​ന്ധി​പു​രം -വെ​ഞ്ചാ​വോ​ട് ലെ​യി​ൻ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.​മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ സ്ഥി​രം അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ​സ്.​പു​ഷ്പ​ല​ത,പാ​ള​യം രാ​ജ​ൻ, സി.​സു​ദ​ർ​ശ​ന​ൻ, ചെ​മ്പ​ഴ​ന്തി വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​എ​സ്. ഷീ​ല,തി​രു​വ​ന​ന്ത​പു​രം ഗ​വ എം​പ്ലോ​യീ​സ് കോ -​ഒ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ചെ​റു​വ​ല്ലി, ഗാ​ന്ധി​പു​രം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​സ​ഭ ചെ​മ്പ​ഴ​ന്തി വാ​ർ​ഡി​ൽ പു​തു​താ​യി ടാ​ർ ചെ​യ്ത ഗ്രീ​ൻ വാ​ലി- ഗാ​ർ​ഡ​ൻ​സ് റോ​ഡ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 21.35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഗ്രീ​ൻ വാ​ലി ഗ​ർ​ഡ​ൻ​സ് റോ​ഡി​ന്‍റെ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.