നാക്കിൽ ചങ്ങല കുരുങ്ങി ഗുരുതര നിലയിലായ നാ​യ​യ്ക്ക് ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ്
Monday, September 21, 2020 11:12 PM IST
പേ​രൂ​ർ​ക്ക​ട: ച​ങ്ങ​ല​ക്ക​ണ്ണി നാ​വി​ൽ മു​റു​കി നീ​രു​വ​ന്നു ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ നാ​യ​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി.
നെ​യ്യാ​റ്റി​ൻ​ക​ര ഉ​ച്ച​ക്ക​ട ല​ക്ഷ്മി നി​ല​യ​ത്തി​ൽ രാ​ഹു​ലി​ന്‍റെ റോ​ട്ട് വീ​ല​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യു​ടെ നാ​വ് നീ​രു​വ​ന്ന് പു​റ​ത്തേ​ക്കു ത​ള്ളി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
നാ​യ​യെ കു​ന്ന​പ്പു​ഴ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​ക്ക് ഒ​ന്നും ചെ​യ്യാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​രം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നും ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ അ​മ​ൽ രാ​ജ്, ബി​നു, ദി​നൂ​പ്, സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തു​ക​യും ഒ​രു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു ശേ​ഷം ച​ങ്ങ​ല​ക്ക​ണ്ണി മു​റി​ച്ചു മാ​റ്റു​ക​യു​മാ​യി​രു​ന്നു.
ഡോ​ക്ട​റു​ടെ പ​രി​ച​ര​ണം ല​ഭി​ച്ച നാ​യ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.