നെടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു
Tuesday, September 22, 2020 11:17 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ എ​സ്‌​സി പ്ര​മോ​ട്ട​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ൽ ഇ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും അ​നു​ബ​ന്ധ​സ്ഥാ​പ​ന​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​ല്‍ ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​ചി​ത്ര​കു​മാ​രി പ​റ​ഞ്ഞു.​ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ല്‍ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ നാ​ലു​പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.
ഒ​രാ​ള്‍ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​വ​ഴി ആം​ബു​ല​ന്‍​സി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി പു​ളി​ക്ക​ല്‍​വീ​ട്ടി​ല്‍ എം.​രാ​ജേ​ഷ്(45), നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ധ​ര്‍​മ്മ​ദാ​സ​ന്‍(67), വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി അ​ര​വി​ന്ദാ​ക്ഷ​ന്‍ നാ​യ​ര്‍(68), അ​രു​വി​ക്ക​ര സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന്‍(68) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ചു​മ​രി​ച്ച​ത്. ഇ​തി​ല്‍ രാ​ജേ​ഷ് പ​നി​ബാ​ധി​ച്ച് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ​താ​യി​രു​ന്നു.
ഇ​വി​ടു​ത്തെ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ന്നു ക​ണ്ടെ​ത്തി.​തു​ട​ർ​ന്ന് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്കു കൊ​ണ്ടു​പോ​കു​ന്നി​തി​നി​ട​യി​ല്‍ ഏ​ണി​ക്ക​ര​യ്ക്കു സ​മീ​പം വ​ച്ച് ആം​ബു​ല​ന്‍​സി​ല്‍ മ​രി​ച്ചു.
തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​ങ്കാ​വി​ല്‍ ഒ​രു​വീ​ട്ടി​ല്‍ എ​ട്ടു​പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. നെ​ട്ട​യി​ല്‍ 11ഉം ​മേ​ലാം​കോ​ട് 13, കൊ​ല്ല​ങ്കാ​വി​ല്‍ 14 രോ​ഗി​ക​ളു​ണ്ട്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, പോ​ലീ​സ് എ​ന്നി​വ​ര്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും നെ​ടു​മ​ങ്ങാ​ട്ട് രോ​ഗ​വ്യാ​പ​ന​ത്തി​ന് കു​റ​വി​ല്ല. നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ലെ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്നു മു​ത​ല്‍ ഇ​ള​വു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ന​ഗ​ര​സ​ഭാ​സെ​ക്ര​ട്ട​റി സ്റ്റാ​ന്‍​ലി നാ​രാ​യ​ണ​ന്‍ അ​റി​യി​ച്ചു. ക​ട​ക​ള്‍ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രേ​യും പാ​ഴ്സ​ല്‍​വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ രാ​ത്രി ഒ​ന്പ​തു വ​രേ​യും പ്ര​വ​ര്‍​ത്തി​ക്കും.