കോ​ൺ​ഗ്ര​സ് ഒാ​ഫീ​സ് തീ​യി​ട്ട് ന​ശി​പ്പി​ച്ച കേസ്: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Tuesday, September 22, 2020 11:17 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് കോ​ൺ​ഗ്ര​സ് ഭ​വ​നും, പ്രി​യ​ദ​ർ​ശി​നി സ​ഹ​ക​ര​ണ സം​ഘ​വും തീ​യി​ട്ട് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. വെ​ഞ്ഞാ​റ​മൂ​ട് കാ​വ​റ എ.​ജെ. ഭ​വ​നി​ൽ അ​ര​വി​ന്ദ് (27), പാ​ല​ത്ത​റ വി​ശാ​ഖ് ഭ​വ​നി​ൽ വി​ശാ​ഖ് (27) എ​ന്നി​വ​രെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി.​കെ. വി​ജ​യ​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​റ​സ്റ്റി​ലാ​യ​വ​ർ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും കൂ​ടു​ത​ൽ പേ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ 31നാ​ണ് കോ​ൺ​ഗ്ര​സ് ഭ​വ​നും, ഓ​ഫീ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രി​യ​ദ​ർ​ശി​നി സ​ഹ​ക​ര​ണ സം​ഘ​വും ഒ​രു സം​ഘം ആ​ളു​ക​ൾ ആ​ക്ര​മി​ക്കു​ക​യും, പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​യി​ടു​ക​യും ചെ​യ്ത​ത്.
തേ​മ്പാം​മൂ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വി​ലാ​പ​യാ​ത്ര​യ്ക്ക് പി​ന്നാ​ലെ ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ട​യി​ലാ​ണ് പാ​ർ​ട്ടി ഓ​ഫീ​സ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.
തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.