മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
Thursday, September 24, 2020 11:37 PM IST
ക​ഴ​ക്കൂ​ട്ടം : കു​ള​ത്തൂ​രി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. കു​ള​ത്തൂ​ർ വി​എ​സ്എ​സ്‌​സി റോ​ഡ്, കു​ള​ത്തൂ​ർ ജം​ഗ്ഷ​ൻ, മ​ൺ​വി​ള പു​ല്ലു​കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്.
കു​ള​ത്തൂ​ർ രാ​മ​കൃ​ഷ്ണ ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മൈ​ക്രോ ടെ​ക് സി​സ്റ്റം​സി​ന്‍റെ പൂ​ട്ടു​ക​ൾ ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത മോ​ഷ്ടാ​ക്ക​ൾ 15000 രൂ​പ​യും വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ലു​ക​ളും മ​റ്റും അ​പ​ഹ​രി​ച്ചു. തൊ​ട്ട​ടു​ത്ത ഇ​ന്‍റ​ർ​നെ​റ്റ് ക​ഫെ കു​ത്തി​ത്തു​റ​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നു.
കു​ള​ത്തൂ​ർ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ ലൈ​ഫ് എ​ന്ന ക​ട​യി​ൽ നി​ന്ന് സ്മാ​ർ​ട്ട് ഫോ​ൺ ഉ​ൾ​പ്പെ​ടെ ഏ​ഴ് മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​വ​ർ ബാ​ങ്കു​ക​ളും മൊ​ബൈ​ൽ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും 3000 രൂ​പ​യും ക​വ​ർ​ന്നു. ഇ​രു​മ്പ് ഷ​ട്ട​റി​ന്‍റെ ലോ​ക്കി​ടു​ന്ന ക്ലാ​മ്പ് ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ഇ​ള​ക്കി​യ ശേ​ഷ​മാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്.
ഇ​തി​ന് എ​തി​ർ​വ​ശ​ത്തെ ആ​ദി ക​മ്യൂ​ണി​ക്കേ​ഷ​നി​ലും സ​മീ​പ​ത്തെ മ​റ്റൊ​രു​ക​ട​യി​ലും പൂ​ട്ടു​ത​ക​ർ​ക്കാ​നും ശ്ര​മം ന​ട​ന്നു. മ​ൺ​വി​ള ജം​ഗ്ഷ​നി​ൽ പു​ല്ലു​കാ​ട് റോ​ഡി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്തെ വി​മ​ലി​ന്‍റെ മൊ​ബൈ​ൽ ഷോ​പ്പി​ൽ ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ 4000 രൂ​പ ക​വ​ർ​ന്നു.
രാ​വി​ലെ തു​റ​ന്നു കി​ട​ക്കു​ന്ന ക​ട​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​രാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.
ക​ഴ​ക്കൂ​ട്ടം പോ​ലീ​സും തു​മ്പ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കു​ള​ത്തൂ​ർ ജം​ഗ്ഷ​നി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പി​ലെ​യും ഹോ​ട്ട​ലി​ലെ​യും സി​സി​ടി​വി​യി​ൽ നി​ന്ന് ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ര​ണ്ട് ദി​വ​സം മു​മ്പ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​ധി​യി​ൽ നി​ന്ന് ഒ​രു ഡ്യൂ​ക്ക് ബൈ​ക്ക് മോ​ഷ​ണം പോ​യി​രു​ന്നു.
ഡ്യൂ​ക്ക് ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ളാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.