വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: സി​പി​എം സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Thursday, September 24, 2020 11:39 PM IST
വെ​ഞ്ഞാ​റ​മൂ​ട്: തേ​മ്പാ​മൂ​ട്ടി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹം ന​ട​ത്തി. സി​പി​എം വെ​ഞ്ഞാ​റ​മൂ​ട് ഏ​രി​യാ ക​മ്മി​റ്റി തേ​മ്പാ​മൂ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹം സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​എ.​സ​ലിം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കോ​ലി​യ​ക്കോ​ട് എ​ൻ. കൃ​ഷ്ണ​ൻ നാ​യ​ർ, ഡി .​കെ. മു​ര​ളി എം​എ​ൽ​എ,പി. ​ബി​ജു, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​മീ​രാ​ൻ, ബി. ​ബാ​ല​ച​ന്ദ്ര​ൻ, എ​ൻ .ബാ​ബു, കെ. ​പി. സ​ന്തോ​ഷ് കു​മാ​ർ,പി.​ജി.​സു​ധീ​ർ, വൈ.​വി. ശോ​ഭ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നെ​ടു​മ​ങ്ങാ​ട് : സി​പി​എം നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ച്ചേ​രി ന​ട​യി​ലും ക​ന്യാ​കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ലും സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഡ്വ.​ആ​ർ ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യി. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പി. പ്ര​മോ​ഷ് , പി. ​ഹ​രി​കേ​ശ​ൻ , ആ​ർ. മ​ധു , എ​സ്. ആ​ർ. ഷൈ​ൻ​ലാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ക​ന്യാ​കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ൽ ന​ട​ന്ന യോ​ഗം സം​സ്ഥാ​ന ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. ​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം കെ. ​വി. ശ്രീ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഷി​ജൂ​ഖാ​ൻ , എ​സ്. കെ. ​ബി​ജു​കു​മാ​ർ , എ. ​ഷീ​ല​ജ , നൗ​ഷാ​ദ് , എ​ൽ. എ​സ്. ലി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​തു​ര: സി​പി​എം വി​തു​ര ഏ​രി​യe ക​മ്മി​റ്റി ആ​ര്യ​നാ​ട് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ. ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.